പാമ്പു കടിച്ചു, പകരം പാമ്പിന്റെ തല കടിച്ചുകീറിയെന്ന് കര്‍ഷകന്‍; ഒടുവില്‍ ബോധം പോയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2018 12:14 PM  |  

Last Updated: 21st February 2018 12:14 PM  |   A+A-   |  

man_bites_snak

ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് എന്ന സ്ഥലത്തെ ഹെല്‍ത്ത് സെന്ററിലേക്ക് ആംബുലന്‍സിനായി കോള്‍ വന്നപ്പോള്‍ പാമ്പ് കടിയേറ്റ വ്യക്തിക്ക് വേണ്ടിയാണെന്നായിരുന്നു ഏവരും കരുതിയത്. പക്ഷേ സംഭവത്തിലൊരു ട്വിസ്റ്റ് കൂടിയുണ്ട്. 

കര്‍ഷകനായ സോണിലാലിനെ പാമ്പ് കടിച്ചു എന്നത് സത്യമായിരുന്നു. എന്നാല്‍ പ്രതികാരം ചെയ്യാന്‍ സോണിലാല്‍ പാമ്പിനെ തിരികെ കടിക്കുമെന്ന് ആരും കരുതിയില്ല. പാമ്പിനെ തിരിച്ചു കടിച്ചതിന് ശേഷം സോണിലാല്‍ അഭോധാവസ്ഥയില്‍ വീഴുകയായിരുന്നു. 

പക്ഷേ പരിശോധിച്ച ഡോക്ടര്‍ക്ക് സോണിലാലിന്റെ ശരീരത്തില്‍ പാമ്പ് കടിയേറ്റതിന്റെ പാടുകളൊന്നും കണ്ടെത്താനായില്ല. പിന്നെ ഡോക്ടര്‍മാരും സംഘവും സോണിലാലിന് ബോധം വീഴുന്നത് വരെയുള്ള കാത്തിരിപ്പിലായി. തന്റെ പശുവിന് പുല്ലുചെത്തുന്നതിന് ഇടയില്‍ പാമ്പ് കടിക്കുകയായിരുന്നു എന്നാണ് സോണിലാല്‍ അവകാശപ്പെടുന്നത്. 

കടിച്ച പാമ്പിനോടുള്ള ദേഷ്യത്തിന് താന്‍ തിരികെ പാമ്പിനെ കടിച്ചതായും അയാള്‍ പറയുന്നു. വായിലിട്ട് പാമ്പിനെ ചവച്ചതിന് ശേഷമാണ് കളഞ്ഞതെന്നുമാണ് ഈ കര്‍ഷകന്റെ വാദം. പാമ്പിനെ കടിച്ച് കീറുന്നതിന് ഇടയില്‍ പാമ്പിന്‍ വിഷം ഉള്ളിലേക്ക് പോയിട്ടുണ്ടാകാമെന്നും, അതിനാലായിരിക്കും ഇയാളുടെ  ബോധം പോയതെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം.