പ്രണയം ആദ്യം തുറന്ന് പറയുന്നതാര്?.. സ്ത്രീയോ പുരുഷനോ? 

By സമകാലികമലയാളം ഡെസ്‌ക്   |   Published: 21st February 2018 06:08 PM  |  

Last Updated: 21st February 2018 06:08 PM  |   A+A-   |  

Blog-pic-romanticjkl;j

പ്രണയിക്കുന്നവര്‍ നേരിടുന്ന കാലഹരണപ്പെട്ട ചോദ്യങ്ങളിലൊന്നാണ് ആദ്യം പ്രണയം തുറന്ന് പറഞ്ഞതാരാണെന്ന്.. മുന്‍പാണെങ്കില്‍ മിക്ക പ്രണയങ്ങളും തുടങ്ങി വെക്കുന്നത് പുരുഷനായിരുന്നു. എന്നാലത് പഴയ കഥ. ഇന്ന് സ്ത്രീകളാണ് തങ്ങളുടെ പ്രണയം തുറന്നു പറയുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ദ ലീഗ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍, സ്ത്രീ മുന്‍കയ്യെടുത്ത പങ്കാളികളാണ് വിജയകരമായി ബന്ധം കൊണ്ടുപോകുന്നവരില്‍ മൂന്നിലൊന്നും.

100 സക്‌സസ്ഫുള്‍ ഹെട്രോസെക്ഷ്വല്‍ കപ്പിള്‍സിനിടയിലാണ് ദ ലീഗ് പഠനം നടത്തിയത്. കപ്പിള്‍സിനിടയില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സംഭാഷണശകലങ്ങള്‍ നിരീക്ഷിച്ചാണ് ദ ലീഗ് പഠനം നടത്തിയത്.

യഥാര്‍ത്ഥ ജീവിതത്തിലും സ്ത്രീകള്‍ തന്നെയാണ് മുന്‍കയ്യെടുക്കുന്നതെന്നാണ് ഡേറ്റിങ് എക്‌സ്‌പേര്‍ട്ട് മഡലിന്‍ മേസണ്‍ പറയുന്നത്. ഉപബോധാവസ്ഥയില്‍ സ്ത്രീകള്‍ ഇത് ചെയ്യുന്നത് അവര്‍ തിരിച്ചറിയുന്നു പോലുമില്ല. 'സ്ത്രീകള്‍ തങ്ങളുടെ താല്‍പര്യം പ്രകടിപ്പിക്കുന്നത് ചില പ്രത്യേക അടയാളങ്ങളിലൂടെയാണ്. അത് ഒരു ചിരിയാകാം തലയാട്ടല്‍ ആകാം മുടിയില്‍ അരുമയോടെയുള്ള തലോടല്‍ വരെയാകാം'- മേസണ്‍ പറഞ്ഞു.

'ഇതവരുടെ ജീനിന്റെ സഹജമായ പ്രത്യേകതയാണ്. ഇത് പലരുടെയും സാമൂഹിക ചുറ്റുപാടുമനുസരിച്ച് വ്യത്യസ്തമാകാം. എന്നിരുന്നാലും ഓണ്‍ലൈന്‍ പശ്ചാത്തലത്തില്‍ നിന്നും ഒരുപാട് വ്യത്യാസമൊന്നുമില്ല എന്നാണ് മേസണിന്റെ അഭിപ്രായം.