എന്റെ അടിവസ്ത്രം വരെ അവര്‍ കൊണ്ടുപോയി: മേഘ്‌ന നായിഡു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 22nd February 2018 05:12 PM  |  

Last Updated: 22nd February 2018 05:13 PM  |   A+A-   |  

1518861236,;p;'

ന്യൂഡെല്‍ഹി: ബോളിവുഡ് നടിയും മോഡലുമായ മേഘ്‌ന നായിഡുവിന്റെ ഗോവയിലുള്ള വീട്ടില്‍ മോഷണം. തന്റെ അടിവസ്ത്രമുള്‍പ്പെടെ നിരവധി വസ്തുവകകള്‍ നഷ്ടപ്പെട്ടെന്നാണ് മേഘ്‌ന പറയുന്നുത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം സംഭവം വിവരിച്ചിട്ടുള്ളത്.

വ്യാജ ആധാര്‍ രേഖകളും ഡ്രൈവിങ് ലൈസന്‍സുമാണ് ദമ്പതികള്‍ എന്നു പരിജയപ്പെടുത്തിയിരുന്ന മോഷ്ടാക്കള്‍ ഹാജരാക്കിയിരുന്നത്. തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഇവര്‍ വിലപിടിപ്പുള്ള എല്ലാ വസ്തുക്കള്‍ എല്ലാം തട്ടിയെടുത്താണ് കടന്നുകളഞ്ഞതെന്ന് മേഘ്‌ന പരാതിപ്പെട്ടു.

മുംബൈ സ്വദേശികളാണെന്നും ന്യൂസിലന്‍ഡില്‍ ആണ് ജോലി ചെയ്തിരുന്നതെന്നുമെല്ലാം പറഞ്ഞാണ് ഈ ദമ്പതികള്‍ മേഘ്‌നയെ പരിചയപ്പെടുന്നത്. ഇവരിരുവരും താരത്തിന്റെ കെയര്‍ ടേക്കര്‍ ആയി ഗോവയിലെ വീട്ടില്‍ താമസിക്കുകയായിരുന്നു. തന്റെ വിലപിടിപ്പുള്ള വസ്ത്രങ്ങള്‍, ഷൂ, ബാഗ്, സ്പീക്കര്‍ കൂടാതെ അടിവസ്ത്രങ്ങളും സോക്‌സും എടുത്തുകൊണ്ടുപോയി എന്നാണ് മേഘ്‌ന പറയുന്നത്. മേഘ്‌നയുടെ വീട്ടില്‍ താമസിച്ചിരുന്ന, മോഷ്ടാക്കള്‍ എന്ന് കരുതുന്നവരുടെ ഫോട്ടോ സഹിതമാണ് നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.