ഇത് പ്രിയങ്ക തന്നെയല്ലേ... വാ പൊളിച്ച് ആരാധകര്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 22nd February 2018 01:29 PM  |  

Last Updated: 22nd February 2018 01:30 PM  |   A+A-   |  

_70f26fc0-178enkmmn,n

താരസുന്ദരി പ്രിയങ്ക ചോപ്രയുടെ ആരാധകരെല്ലാം ഒന്ന് ഞെട്ടിയിരിക്കുകയാണ്. അടുത്തിടെ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന, താരത്തിനോട് അതിയായ രൂപസാദൃശ്യമുള്ള വേറൊരു സുന്ദരിയുടെ ചിത്രങ്ങളാണതിന് കാരണം. പ്രിയങ്കയോട് ഏറെ സാദൃശ്യമുള്ള വലിയ ചുണ്ടുകളും സുന്ദരമായ കണ്ണുകളുമൊക്കെയാണ് ആ ചുരുണ്ടമുടിക്കാരിക്കുമുളളത്.

അമേരിക്കന്‍ മോഡലായ മെഗന്‍ മിലന്‍ ആണ് സ്പ്ഷടമായ രൂപസവിശേഷതകളോടുകൂടി പ്രിയങ്കയുടെ ആരാധകരെ അന്താളിപ്പിച്ചിരിക്കുന്നത്. മെഗന്‍ മിലന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഏതാനും ചില ചിത്രങ്ങള്‍ പ്രിയങ്കയുടേതു പോലെത്തന്നെയാണ്. പ്രിയങ്കയില്‍ നിന്നും ഏറെ വ്യത്യസ്തമായ കട്ടിച്ചുരുണ്ടമുടിയാണ് മെഗന്‍ മിലന്റേത്, എന്നിട്ടും ഇവര്‍ തമ്മിലുള്ള രൂപസാദൃശ്യം ഒറ്റനോട്ടത്തില്‍ പ്രകടമാണെന്നതാണ് സത്യം.

'നിങ്ങള്‍ ഞങ്ങളുടെ ബോളിവുഡ് താരത്തിനെപ്പോലെയുണ്ട്', ഇത് ശെരിക്കും പ്രിയങ്ക ചോപ്ര തന്നെയാണ്' എന്നിങ്ങനെയൊക്കെയാണ് മിലന്റെ ഫോട്ടോയ്ക്ക് താഴെ വന്ന് പ്രിയങ്കയുടെ ആരാധകര്‍ കമന്റ് ചെയ്യുന്നത്. മെഗന്‍ മിലന്റെ ചില മനോഹരമായ ഫോട്ടോസ് കണാം...