നടക്കാനിറങ്ങിയ ചീങ്കണ്ണി, അതിനെ അനുഗമിച്ച് ഏതാനും കഴുകന്‍കുഞ്ഞുങ്ങളും: വീഡിയോ കാണാം..

By സമകാലികമലയാളം ഡെസ്‌ക്  |   Published: 22nd February 2018 05:50 PM  |  

Last Updated: 22nd February 2018 05:50 PM  |   A+A-   |  

aligator-taking-a-walk_fbnm,n,

വന്യമൃഗങ്ങള്‍ക്കെല്ലാം വന്യമായ സ്വഭാവമാണുണ്ടാവുക എന്ന് കരുതിയാല്‍ തെറ്റി. ചിലപ്പോള്‍ ചില മൃഗങ്ങള്‍ മനുഷ്യരെപ്പോലെയും പെരുമാറാം. അപ്പോഴാണ് ചിരിക്കുന്ന സിംഹവും പാട്ടുപാടുന്ന കുരങ്ങനുമെല്ലാം സംസാരവിഷയമാകുന്നത്. അതുപോലൊരു വീഡിയോ പോപ് ഗോള്‍ഫ് എന്ന ഫേസ്ബുക്ക് പേജില്‍ വൈറലാവുകയാണ്. 

പച്ചപ്പുല്‍ത്തകിടിയിലൂടെ മന്ദം മന്ദം നടന്നു നീങ്ങുന്ന ഒരു ചീങ്കണ്ണിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. ചീങ്കണ്ണി മാത്രമല്ല വീഡിയോയിലെ താരം. പതുക്കെ നടന്നു നീങ്ങുന്ന ചീങ്കണ്ണിയെ അനുഗമിച്ച് ഏതാനും കഴുകന്‍മാരുമുണ്ട് പുറകെ. 14 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്.