പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ചുംബിച്ചു, ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ തിരിച്ചുപോയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2018 01:16 PM  |  

Last Updated: 23rd February 2018 01:29 PM  |   A+A-   |  

di

റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോവുകയായിരുന്നു യുവതിയെ തടഞ്ഞുവെച്ച് ചുംബിച്ചു. നേവി മുംബൈ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു  സംഭവം. 

യുവതിയുടെ പിന്നില്‍ നിന്നും നടന്നു വരികയായിരുന്നു വ്യക്തി യുവതിക്ക് മുന്നിലെത്തി ചുംബിച്ചതിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ തിരികെ നടന്നു പോവുകയായിരുന്നു. ഈ സമയം വിരലിലെണ്ണാവുന്ന അത്രയും ആളുകള്‍ പെണ്‍കുട്ടിക്ക് സമീപത്തുണ്ടായെങ്കിലും ആരും പ്രതികരിക്കാനോ, പെണ്‍കുട്ടിക്കടുത്തേക്കെത്താനോ തയ്യാറായില്ല. 

പെണ്‍കുട്ടി റെയില്‍ വേ പൊലീസിന് പരാതി നല്‍കിയതിന് പിന്നാലെ നാല്‍പ്പത്തിമൂന്നുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.