ലോകത്തിലെ ഏറ്റവും ചെറിയ പെന്‍സില്‍, ലോക റെക്കോര്‍ഡും നേടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2018 02:59 PM  |  

Last Updated: 23rd February 2018 02:59 PM  |   A+A-   |  

dc-Cover-turpdo3br6l097jh2fb4eokpe3-20180223105515

ഹല്‍ദ്വനി: ലോകത്തിലെ ഏറ്റവും ചെറിയ പെന്‍സില്‍ നിര്‍മിച്ച് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരന്‍. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ആര്‍ട്ടിസ്റ്റായ പ്രകാശ് ചന്ദ്ര ഉപാധ്യയാണ് ലോകത്തിലെ ഏറ്റവും ചെറിയ പെന്‍സില്‍ നിര്‍മിച്ചത്. 

0.5 മില്ലിമീറ്റര്‍ വീതിയും 5 മില്ലിമീറ്റര്‍ നീളവുമുള്ളതാണ് പെന്‍സില്‍. ഒരു ചെറിയ മരകഷ്ണത്തിന്റെ പീസ് ഉപയോഗിച്ചുള്ള പെന്‍സിലില്‍ എച്ച്ബി ലെഡ് ഘടിപ്പിച്ചിട്ടുണ്ട്. നേരത്തെ 3*3*4 മില്ലിമീറ്റര്‍ അളവില്‍ ഹനുമാന്‍ ചലിസ  നിര്‍മിച്ചും ഉപാധ്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

നാല് ദിവസമാണ് ഈ പെന്‍സില്‍ ഉണ്ടാക്കുന്നതിനായി വേണ്ടി വന്നതെന്നാണ് ഉപാധ്യ പറയുന്നത്. ഇത്തരം കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ അസിസ്റ്റ് വേള്‍ഡ് റെക്കോര്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്റെ റെക്കോര്‍ഡ് ബുക്കിലും ഉപാധ്യയുടെ കണ്ടുപിടുത്തങ്ങള്‍ ഇടംനേടിയിട്ടുണ്ട്.