ഫാഷന്‍ ഷോയില്‍ മോഡലുകള്‍ ടര്‍ബന്‍ ധരിച്ചു: സിഖ് മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് ആരോപണം

By സമകാലികമലയാളം ഡെസ്‌ക്  |   Published: 24th February 2018 09:10 PM  |  

Last Updated: 24th February 2018 09:10 PM  |   A+A-   |  

gucci_models_in_turbanvbnbvnv

സിഖ് മതവിശ്വാസികള്‍ തലയില്‍ ധരിക്കുന്ന പ്രത്യേകതരത്തിലുള്ള തലപ്പാവായ ടര്‍ബന്‍ ധരിച്ച് ഫേഷന്‍ ഷോ. തങ്ങളുടെ മതവിശ്വാസം വ്രണപ്പെട്ടെന്ന് സിഖ് മതവിശ്വാസികള്‍. പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ ഗുച്ചി ആണ് സിഖ് മതവിശ്വാസികള്‍ തലയില്‍ ധരിക്കുന്ന പ്രത്യേകതരത്തിലുള്ള തലപ്പാവായ ടര്‍ബന്‍, മോഡലുകളെ ധരിപ്പിച്ചതിന്റെ പേരിലാണ് ഗുച്ചി വിവാദത്തില്‍പ്പെട്ടത്. 

ടര്‍ബന്‍ ധരിച്ച മോഡലുകളെ അവതരിപ്പിച്ച ഗുച്ചിയുടെ ഫാഷന്‍ ഷോയ്‌ക്കെതിരെ മോഡലും അഭിനേതാവുമായ അവന്‍ ജോഗിയ രംഗത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് മതവിശ്വാസികളുടെ സംഘടനയും ഇതിനെതിരെ രംഗത്ത് വന്നു. സിഖ് മതത്തെ അപമാനിക്കുകയാണ് ഫാഷന്‍ ഷോയില്‍ ചെയ്തതെന്ന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അവര്‍ ട്വീറ്റ് ചെയ്തു.

ഗുച്ചി സിഖ് മതവിശ്വാസ വസ്ത്രത്തെ കേവലമായ ലാഭത്തിനുപയോഗിച്ചുവെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. ടര്‍ബന്‍ സിഖ് വിശ്വാസത്തിന്റെ ഭാഗമാണെന്നും ഫാഷന്‍ ആക്‌സസറിയായി ടര്‍ബന്‍ ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നുമാണ് വിമര്‍ശകരുടെ വാദം.  മിലന്‍ ഫാഷന്‍ വീക്കിലാണ് തലയില്‍ ടര്‍ബന്‍ ധരിച്ച് ഗുച്ചിയുടെ മോഡലുകള്‍ പ്രത്യക്ഷപ്പെട്ടത്.