സീബ്രാ ലൈനില്‍ വണ്ടി നിര്‍ത്തിയാല്‍ എന്തു ചെയ്യണം? ഈ യുവാവിന്റെ മറുപടി വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2018 03:16 PM  |  

Last Updated: 26th February 2018 03:16 PM  |   A+A-   |  

traffic

ഗതാഗത നിയമങ്ങള്‍ക്ക് പുല്ലു വില കൊടുത്താണ് പലരും വാഹനവുമായി റോഡിലേക്കിറങ്ങുന്നത്. ട്രാഫിക് സിഗ്നലാണ് ഗതാഗത നിയമം ലംഘിക്കുന്നവരുടെ പ്രധാന താവളം. സീബ്രാ ലൈനില്‍ കയറ്റി നിര്‍ത്തരുതെന്ന് പറഞ്ഞാല്‍ അവര്‍ അവിടെ തന്നെ നിര്‍ത്തും. 

അങ്ങിനെയുള്ളവരെ എന്ത് ചെയ്യണം. ഇവിടെ ഒരു വിരുതന്‍ സീബ്രാ ലൈനില്‍ കയറ്റി നിര്‍ത്തിയ ടൂവീലര്‍ യാത്രക്കാരന് കിടിലന്‍ മറുപടി തന്നെ കൊടുത്തു. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

സീബ്രാലൈനില്‍ കയറ്റി നിര്‍ത്തിയ ടൂവിലറിന്റെ ബാക്ക് സീറ്റിന് മുകളിലൂടെ കയറിയായിരുന്നു ആ യുവാവ് സിഗ്നല്‍ മുറിച്ചു കടന്നത്. അതും സീറ്റ് നന്നായി ചവിട്ടി തിരുമി തന്നെ.