മുതലകള്‍ തിങ്ങിനിറഞ്ഞ തടാകത്തിലേക്ക് ജീവനുള്ള നായ്ക്കുട്ടിയെ എടുത്തെറിഞ്ഞു: ഞെട്ടിക്കുന്ന കാഴ്ച

By സമകാലികമലയാളം ഡെസ്‌ക്   |   Published: 27th February 2018 06:19 PM  |  

Last Updated: 27th February 2018 06:19 PM  |   A+A-   |  

Capturebnnbm

ഭയന്നുവിറച്ച്, ജീവനുവേണ്ടി പിടയുന്ന ഒരു നായ്ക്കുട്ടിയുടെ ചിത്രം കുറച്ച് ദിവസങ്ങളായി ഇന്റര്‍നെറ്റില്‍ വൈറലാകുന്നുണ്ട്.  നീന്താന്‍ കഷ്ടപ്പെടുന്ന നായ്ക്കുട്ടിയെ വൈകാതെ തന്നെ ഒരു മുതല വന്നു പിടികൂടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഓസ്‌ട്രേലിയയില്‍ നിന്നും പകര്‍ത്തിയ ഒരു ദൃശ്യമാണിത്. ജീവനുള്ള ഒരു നായ്ക്കുട്ടിയെ മുതലകള്‍ നിറഞ്ഞ തടാകത്തിലേക്ക് മകനെക്കൊണ്ട് ഒരു അച്ഛന്‍ എറിയിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. നീല നിറമുള്ള ട്രൗസറും വെള്ള ഷര്‍ട്ടുമിട്ട കൗമാരക്കാരനായ കുട്ടിയാണ് നായയെ തടാകത്തിലേക്കെടുത്തെറിയുന്നത്.

നായ നീന്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ അകലെനിന്ന് ഒരു മുതല അതിനടുത്തേക്ക് നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഈ മുതലയ്ക്ക് മുന്‍പു തന്നെ മറ്റൊരു മുതല വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു വരികയും നായ്ക്കുട്ടിയെ വായിലാക്കി വെള്ളത്തിലേക്ക് ഊളിയിടുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്.

വിഡിയോ ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ചതാണെങ്കിലും ആരാണ് വിഡിയോയില്‍ ഉള്ളതെന്നോ ആരാണിതു ചിത്രീകരിച്ചതെന്നോ വ്യക്തമല്ല. ഏതായാലും എന്ന കാപ്ഷനോടുകൂടി ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.