അവര്‍ക്ക് ചെയ്ഞ്ച് വേണമത്രേ ചെയ്ഞ്ച്; ബുക്കുകളുടെ പുറംതോലുകള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2018 02:40 PM  |  

Last Updated: 28th February 2018 02:40 PM  |   A+A-   |  

blu

ഫാഷന്‍ ലോകത്ത് വസ്ത്രങ്ങള്‍ക്കിടയില്‍ പുതുമ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ എന്നത്തേയും പോലെ ഇപ്പോഴും തകൃതിയായി നടക്കുന്നു. അതിനിടയില്‍ ഒരു ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ പഴമയിലേക്ക് പോയി പുതുമ കണ്ടെത്താനുള്ള ശ്രമത്തിലാണ്. 

ആ ശ്രമം ഫാഷന്‍ ലോകത്ത് വിസ്മയിപ്പിച്ചാണ് ഇപ്പോള്‍ കടന്നു പോകുന്നത്. പഴയ ബുക്കുകളുടെ പുറം തോലുകള്‍ കൊണ്ടാണ് മൊര്‍ഗാന്‍ ഇ ഗ്രോസ്‌ഡെമാഞ്ചേ എന്ന ഡിസൈനര്‍ വസ്ത്ര ലോകത്തെ വിസ്മയിപ്പിച്ച പുതുമ കൊണ്ടു വരുന്നത്. 

അതിശയിപ്പിക്കുന്ന ഡിസൈനുകളുമായി ഗൗണുകള്‍ പുറത്തിറക്കിയതോടെ സംഭവം വൈറലായി കഴിഞ്ഞു.