എച്ച്‌ഐവിയോടു പൊരുതാന്‍ ഡ്രാഗണ്‍ ആയി സ്വയം അവതരിച്ചു: ട്രാന്‍സ്‌ജെന്ററിന് പറയാനുള്ളത്

By സമകാലികമലയാളം ഡെസ്‌ക്   |   Published: 28th February 2018 07:33 PM  |  

Last Updated: 28th February 2018 07:51 PM  |   A+A-   |  

sei_1318190bnmn

ച്ച്‌ഐവി രോഗം ബാധിച്ച ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന അരുവി എന്ന തമിഴ് ചലച്ചിത്രം നമ്മളെല്ലാവരും കണ്ട് കരഞ്ഞുപോയതാണ്. എച്ച് ഐവി എന്ന വിനാശകാരിയായ വൈറസ് ബാധിക്കുന്നതും സമൂഹം അവരെ ഒറ്റപ്പെടുത്തുന്നതും എപ്പോഴും കലയ്ക്ക് കാരണമാകാറുണ്ട്. അങ്ങനെ സ്വന്തം ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ് ഇവിടെയൊരു ട്രാന്‍സ് വുമണ്‍.

എച്ച്ഐവി ബാധയാണ് ടിയാമറ്റ് മെഡൂസയുടെ ജീവിതം ആകെ മാറ്റി മറിച്ചത്. പുരുഷനായി ജനിച്ചപ്പോഴും സ്ത്രീയായി ജീവിക്കാനായിരുന്നു ഇവ ആഗ്രഹിച്ചിരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതിന് ശേഷമാണ് ഇവയ്ക്ക് എയ്ഡ്‌സ് ഉണ്ടെന്നറിഞ്ഞത്. അങ്ങനെ സാധാരണമായൊരു മരണം തനിക്ക് സാധ്യമാകില്ലെന്ന് മനസിലായപ്പോഴാണ് ഇവര്‍ വളരെ വ്യത്യസ്തമായൊരു ജീവിതരീതി തെരഞ്ഞെടുത്തത്.

സ്വയം ഒരു ഭീകരരൂപിയായി തന്നെ അവതരിപ്പിക്കാനായിരുന്നു ഇവ ശ്രമിച്ചത്. ശരീരം മുഴുവന്‍ ശല്‍ക്കങ്ങള്‍ പതിപ്പിച്ച്, നാവിന്റെ അറ്റം പിളര്‍ന്ന്, ചെവികള്‍ രണ്ടും അറുത്തു മാറ്റി, തലയില്‍ കൊമ്പുകള്‍ സ്ഥാപിച്ച് ഇവ കണ്ടാല്‍ ഭയക്കുന്ന ഡ്രാഗണ്‍ ആയി. നിരന്തരമായി നടത്തിയ ശസ്ത്രക്രിയകളിലൂടെയാണ് ഇവ മനുഷ്യരൂപം കൈവെടിഞ്ഞത്. അതിനായി ഇതുവരെ 60000 ഡോളറുകളോളമാണ് ചെലവഴിച്ചത്.

അമേരിക്കയില്‍ ഒരു പ്രശസ്ത ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജോലിചെയ്യുകയായിരുന്നു ഇവ റിച്ചാര്‍ഡ് ഫര്‍ണാണ്ടസ്. സ്ത്രീയുടെ മനസും പുരുഷന്റെ ശരീരവുമായ റിച്ചാര്‍ഡ് ലിംഗമാറ്റ ശസ്ത്രക്രിയകളിലൂടെയാണ് സ്ത്രീയായി മാറിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമായിരുന്നു തനിക്ക് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന ദുരന്ത വാര്‍ത്ത ഇവര്‍ അറിയുന്നത്. ഇത് ഇവയെ മാനസികമായി ആകെ തളര്‍ത്തി.

'എനിക്ക് ഇനി മനുഷ്യനായി മരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവുണ്ടായി'- തനിക്ക് എയ്ഡ്‌സ് ബാധിച്ചതിനെ കുറിച്ച് ഇവ ഇങ്ങനെയാണ് പറഞ്ഞത്. ഇതേതുടര്‍ന്ന് ഇവ സ്വയം ഒരു ഡ്രാഗണ്‍ ആയി അവതരിക്കുകയായിരുന്നു. 

ഇപ്പോള്‍ ഇവയ്ക്ക് 50 വയസാണ്. ഇതുവരെയുണ്ടായ രൂപമാറ്റത്തിലൊന്നും ഇവ സംതൃപ്തയല്ല. ഇനിയും 40000 ഡോളറിന്റെ ശസ്ത്രക്രിയ കൂടി നടത്താനുണ്ട്. പുരുഷനില്‍ നിന്നും സ്ത്രീയിലേക്കും സ്ത്രീയില്‍ നിന്നും ഒരു ഡ്രാഗണിലേക്കും ഇവ മാറിക്കൊണ്ടിരിക്കുകയാണ്.

ഡ്രാഗണായി മാറിയതിന് ഇവയ്ക്ക് തന്റേതായ കാരണങ്ങള്‍ പറയാനുണ്ട്. ജീവിതത്തില്‍ പല കടുത്ത പരീക്ഷണങ്ങളും നേരിടേണ്ടി വന്നവര്‍ക്ക് ഇതൊരു പ്രചോദനമാകട്ടെ എന്നാണ് ഇവ പറയുന്നത്. ലോകത്തേറ്റവും വിനാശകാരികളും വെറുക്കപ്പെട്ടവരുമായ ജീവികളാണ് മനുഷ്യന്‍ എന്നാണ് ഇവയുടെ അഭിപ്രായം. 'എച്ച് ഐവി പിടിപെട്ടപ്പോള്‍ മരണഭയം എന്നെ വേട്ടയാടിയിരുന്നു. മനുഷ്യനെപ്പോലെ ഭയന്ന് ജീവിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ഒടുക്കമൊരു ഡ്രാഗണ്‍ ലേഡിയായി മാറിയത്'- ഇവ പറയുന്നു.