'ഭൂമിയുടെ സ്പന്ദനം കണക്കിലല്ല'; കണക്കില്‍ പുറകില്‍ നില്‍ക്കുന്നവര്‍ ഏറ്റവും ബുദ്ധിമാന്മാരായിരിക്കാമെന്ന് പഠനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd January 2018 03:50 PM |
Last Updated: 02nd January 2018 03:50 PM | A+A A- |

കണക്കിനെ പേടിച്ച് സ്‌കൂളില്‍ പോകാന്‍ മടിച്ചിരുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. കണക്കില്‍ പുറകില്‍ നില്‍ക്കുന്നവരെ സാധാരണ ബുദ്ധിയില്ലാത്തവരായി മുദ്രകുത്താറാണ് പതിവ്. എന്നാല്‍ കണക്ക് ചെയ്യാന്‍ അറിയാത്തവരായിരിക്കും ശരിക്കും ബുദ്ധിമാന്മാരെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന ചിന്തയിലാണ് ബുദ്ധി അളക്കാനുള്ള പ്രധാന അളവുകൊലായി ഇതിനെ കണക്കാക്കുന്നത്. എന്നാല്‍ അത് വെറുതെയാണെന്നാണ് സൂറിച്ച് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ എല്‍സ്‌ബെത്ത് സ്റ്റേണ്‍ പറയുന്നത്. കണക്ക് കൂട്ടുന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ കഴിവാണെന്നാണ് ഇവരുടെ വാദം.
കണക്കുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് മുനുഷ്യന് ജനിക്കുമ്പോള്‍ തന്നെയുണ്ടെന്ന് എല്‍സ്‌ബെത്ത് അവരുടെ ഗവേണത്തില്‍ എഴുതി. കണക്കില്‍ കുറവ് മാര്‍ക്ക് വാങ്ങുന്നത് നല്ല രീതിയില്‍ കണക്ക് പഠിപ്പിക്കാഞ്ഞിട്ടാണെന്നും അവര്‍ പറഞ്ഞു. കണക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത് വിദ്യഭ്യാസ സംവിധാനത്തെ തകര്‍ക്കുമെന്നും എല്‍സ്‌ബെത്ത് പറഞ്ഞു.
ക്ലാസ് റൂമില്‍ പഠിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായുള്ള കണക്ക് ചെയ്യാന്‍ ക്ലാസിലെ ഏറ്റവും മികച്ച കുട്ടിക്ക് പോലും സാധിക്കണമെന്നില്ല. ജനിതകമായി കിട്ടിയ കഴിവിനേക്കാള്‍ വലുതാണ് കഠിനാധ്വാനമെന്നാണ് ഇവര്‍ പറയുന്നത്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടിയെ കണക്ക് പഠിപ്പിക്കുന്നത് മികച്ച മാര്‍ക്ക് വാങ്ങാന്‍ സഹായിക്കും.
എന്നാല്‍ കുഞ്ഞുന്നാളില്‍ കണക്ക് പഠിക്കാതിരുന്നാല്‍ കണക്ക് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. എന്നാല്‍ കണക്ക് അറിയില്ലെന്ന് പറഞ്ഞ് ബുദ്ധിയില്ലാത്തവനായി സ്വയം വിലയിരുത്തുകയല്ല വേണ്ടതെന്നും കഠിനാധ്വാനത്തിലൂടെ വളരെ വളരെ എളുപ്പത്തില്‍ കണക്ക് പഠിച്ചെടുക്കാനാവുമെന്നാണ് ഇവര്‍ പറയുന്നത്. അഞ്ച് വര്‍ഷത്തോളെ 3,520 കുട്ടികളില്‍ പഠനം നടത്തിയാണ് ഇവര്‍ ഇത് കണ്ടെത്തിയത്.