ചോക്ലേറ്റിന് 'വംശനാശ ഭീഷണി'; 40 വര്‍ഷത്തിനുള്ളില്‍ ചോക്ലേറ്റിന്റെ ഉല്‍പ്പാദനം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട് 

കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് കൊക്കോയുടെ ഉല്‍പ്പാദനം കുറയുന്നതാണ് ഇതിന് കാരണമാകുക
ചോക്ലേറ്റിന് 'വംശനാശ ഭീഷണി'; 40 വര്‍ഷത്തിനുള്ളില്‍ ചോക്ലേറ്റിന്റെ ഉല്‍പ്പാദനം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട് 

എല്ലാവരുടേയും പ്രീയങ്കരനായ ചോക്ലേറ്റുകള്‍ക്ക് ഇനി അധികം ആയുസില്ലെന്ന് റിപ്പോര്‍ട്ട്. നാല്‍പ്പത് കൊല്ലത്തിനുള്ളില്‍ ചോക്ലേറ്റുകളുടെ ഉല്‍പ്പാദനം തന്നെ ലോകത്ത് നിന്ന് ഇല്ലാതാകുമെന്നാണ് പുറത്തുവരുന്നത്. കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് കൊക്കോയുടെ ഉല്‍പ്പാദനം കുറയുന്നതാണ് ഇതിന് കാരണമാകുക. 

അടുത്ത 30 വര്‍ഷം കൊണ്ട് ആഗോള താപനത്തിന്റെ ഭാഗമായി അന്തരീക്ഷ താപനില 2.1 സെല്‍ഷ്യസ് വര്‍ധിക്കും. ഇത് കൊക്കോയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുമെന്നാണ് യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയര്‍ അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊക്കോ ഇല്ലാതാവുന്നതോടെ ചോക്ലേറ്റ് വ്യവസായം തന്നെ തകരും. 

തണുത്ത അന്തരീക്ഷത്തിലും സമൃദ്ധമായ മഴയിലുമാണ് കൊക്കോ ചെടികള്‍ വളരുന്നത്. ചൂട് കൂടുന്നതോടെ കൊക്കേയ്ക്ക് ആവശ്യമായ ജലാംശം ലഭിക്കാതെയാവും. നിലവിലെ കാലാവസ്ഥ പ്രകാരം ഭൂമദ്ധ്യരേഖയുടെ തെക്കു വടക്കുഭാഗത്തും വെറും 20 ഡിഗ്രികളിലായി മാത്രമായി കൊക്കോകൃഷി ചുരുങ്ങുമെന്നും പറയുന്നു. മഴയില്‍ കുറവ് വരുന്നതോടെ മഴ കിട്ടുന്ന സ്ഥലങ്ങളിലേക്ക് മാത്രമായി ഉല്‍പ്പാദനം പരിമിതപ്പെടുത്തേണ്ടതായി വരും. 

10 കൊക്കോ ചെടികളില്‍ നിന്നുള്ള കായകളും അതിനടുത്ത് നെയ്യഗും ചേര്‍ത്താണ് 286 ചോക്ലേറ്റ് ബാറുകള്‍ നിര്‍മ്മിക്കുന്നത്. ചോക്ലേറ്റ് ഉല്‍പ്പാദന മേഖലയിലേക്ക് നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് കൊക്കോയുടെ സംഭരണം കൂട്ടാന്‍ സാധിക്കാത്തതാണ് തിരിച്ചടിയാകുന്നത്. നൂറ് വര്‍ഷത്തോളമായി തുടരുന്ന കൊക്കോ കൃഷിരീതിയില്‍ മാറ്റം വരുത്താത്തതാണ് ഉല്‍പ്പാദനം ഇടിയാനുള്ള പ്രധാന കാരണം. വികസ്വര രാജ്യങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട വിഭവമായ ചോക്ലേറ്റിന്റെ അളവില്‍ കുറവ് വരുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ ചോക്ലേറ്റ് ഇടിവ് ഒരു ലക്ഷം ടണ്ണെങ്കിലും വരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com