പ്രദര്‍ശനത്തിന് വെച്ച ലോകത്തിലെ ഏറ്റവും വിലകൂടിയ വോഡ്ക കള്ളന്‍ കൊണ്ടുപോയി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2018 04:35 PM |
Last Updated: 04th January 2018 04:35 PM | A+A A- |

കോപ്പര്‍ഹേഗന്‍: ലോകത്തില്‍ ഏറ്റവും വില കൂടിയ വോഡ്ക മോഷണം പോയി. ഡെന്മാര്‍ക്കിലുള്ള കോപ്പന്‍ഹേഗനിലെ ബാറില്‍ പ്രദശനത്തിന് വെച്ചിരുന്ന വോഡ്കയാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്. 13 ലക്ഷം ഡോളര്‍ വില വരുന്ന ഈ വോഡ്കയുടെ ബോട്ടില്‍ മൂന്ന് കിലോ സ്വര്‍ണ്ണവും മൂന്ന് കിലോ വെള്ളിയുംകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
ആഡംബര കാര്‍ നിര്‍മാതാക്കളായ റുസ്സോ ബാള്‍ട്ടിക് കമ്പനിയുടെ നൂറാം വര്‍ഷികം പ്രമാണിച്ച് വിന്റേജ് കാറിന്റെ മാതൃകയിലായിരുന്നു കുപ്പി നിര്‍മിച്ചിരിക്കുന്നത്. കുപ്പിയുടെ അടപ്പില്‍ വജ്രവും പതിപ്പിച്ചിട്ടുണ്ട്.
കോപ്പര്‍ഹേഗനിലെ കഫേ 33 ബാറില്‍ നിന്നാണ് വോഡ്ക മോഷണം പോയിരിക്കുന്നത്. പ്രദര്‍ശനത്തിനു വേണ്ടി വായ്പയായി വാങ്ങിയതായിരുന്നു ബോട്ടില്‍. ബാറില്‍ നിന്ന് ഈ വോഡ്ക മാത്രമാണ് മോഷണം പോയിരിക്കുന്നത്.