സോപ്പിടാന്‍ എളുപ്പം അദ്ധ്യാപികമാരെയോ? 

കോളേജ് അദ്ധ്യാപകരില്‍ കുട്ടികള്‍ മാര്‍ക്ക് കൂട്ടി വാങ്ങാനും അസൈന്‍മെന്റ് കാലാവധി നീട്ടി ലഭികാനുമൊക്കെയായി വിദ്ധ്യാര്‍ത്ഥികള്‍ കൂടുതലും സമീപിക്കുന്നത് അദ്ധ്യാപികമാരെയെന്ന് പഠനം
സോപ്പിടാന്‍ എളുപ്പം അദ്ധ്യാപികമാരെയോ? 

കോളേജ് അദ്ധ്യാപകരില്‍ കുട്ടികള്‍ മാര്‍ക്ക് കൂട്ടി വാങ്ങാനും അസൈന്‍മെന്റ് കാലാവധി നീട്ടി ലഭികാനുമൊക്കെയായി വിദ്ധ്യാര്‍ത്ഥികള്‍ കൂടുതലും സമീപിക്കുന്നത് അദ്ധ്യാപികമാരെയെന്ന് പഠനം. ഈസ്റ്റേണ്‍ വാഷിംഗ്ടണ്‍ സര്‍വകലാശാലയാണ് സ്ത്രി അദ്ധ്യാപകരോടൊണ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗഹൃദം സ്ഥാപിക്കാന്‍ സാധിക്കുന്നതെന്ന കണ്ടെത്തലില്‍ എത്തിയത്. 

അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും തമ്മിലുള്ള ഈ സൗഹൃദാന്തരീക്ഷം നല്ല കാര്യമാണെങ്കിലും പ്രത്യേക പരിഗണനകള്‍ ആവശ്യപ്പെടുന്ന തലത്തിലേക്ക് ഈ ബന്ധം വളര്‍ത്താതിരിക്കുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പഠനകാര്യങ്ങളില്‍ മികവിന് അല്ലെങ്കില്‍ കൂടുതല്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുണ്ടെന്ന് സ്വയം കരുതുന്ന ഒരു വിഭാഗം കുട്ടികള്‍ അവര്‍ അപ്പോള്‍ ചെയ്ത പ്രയത്‌നം കണക്കിലെടുക്കാതെപോലും അദ്ധ്യാപികമാരോട് സഹായം അഭ്യര്‍ത്ഥിക്കാറുണ്ടെന്നും ഇത് നിരസിച്ചാല്‍ തിരിച്ച് മോശമായ രീതിയില്‍ പെരുമാറാന്‍ പോലും ഇവര്‍ ശ്രമിക്കുമെന്നും പഠനം പറയുന്നു. പലപ്പോഴും കുട്ടികളുടെ ആവശ്യം ഒരു അദ്ധ്യാപിക നിരസിക്കുമ്പോള്‍ അത് അവരെ ഇഷ്ടമല്ലാത്തതുകൊണ്ടാണെന്ന ചിന്ത വിദ്ധ്യാര്‍ത്ഥികളില്‍ ഉണ്ടാകും. അദ്ധ്യാപികമാരില്‍ നിന്ന് കൂടുതല്‍ ആനുകൂല്യം പ്രതീക്ഷിക്കുന്ന കുട്ടികള്‍ക്ക് അത് നിരസിക്കപ്പെടുമ്പോഴാണ് ഇവര്‍ മോശമായ പ്രതികരണങ്ങളിലേക്ക് കടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍ പഠനകാര്യങ്ങളില്‍ അവരുടെ 100ശതമാനം കഴിവും ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് താരതമ്യേന ഉഴപ്പന്‍മാരായ ഇത്തരം കുട്ടികളുടെ അദ്ധ്യാപികമാരോടുള്ള അമിത അടുപ്പത്തില്‍ നിരാശ തോന്നാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com