ഇതാണ് പറയുന്നത് നഗ്നരായി ഉറങ്ങണമെന്ന്; ഇതുമൂലം ശരീരത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് ഗവേഷണ ഫലം

നഗ്നരായി ഉറങ്ങുന്നതിലൂടെ ശാസ്ത്രീയമായ നിരവധി ഗുണങ്ങളാണുള്ളത്
ഇതാണ് പറയുന്നത് നഗ്നരായി ഉറങ്ങണമെന്ന്; ഇതുമൂലം ശരീരത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് ഗവേഷണ ഫലം

വിവസ്ത്രരായി ഉറങ്ങുന്നത് നിങ്ങള്‍ക്ക് മികച്ച ഉറക്കം നല്‍കുമെന്ന് ഗവേഷണ ഫലം. ഇതുകൂടാതെ ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കാനും  ഇത് സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗ്നരായി ഉറങ്ങുന്നതിലൂടെ ശാസ്ത്രീയമായ നിരവധി ഗുണങ്ങളാണുള്ളത്. ആന്തരീക ഊഷ്മാവ് കുറയുന്നത് മികച്ച ഉറക്കം നല്‍കാന്‍ സഹായിക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ സ്റ്റഡിയില്‍ കണ്ടെത്തിയത്. 

നഗ്നരായി ഉറങ്ങുന്നത് പുരുഷന്‍മാരുടെ ഭാരം കുറക്കാന്‍ സഹായിക്കും. രാത്രിയിലെ തണുത്ത കാലാവസ്ഥ പുരുഷന്‍മാരുടെ ശരീരത്തിലെ കൊഴുപ്പിന്റെ സംയോജനത്തില്‍ മാറ്റം വരുത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്. അമിതവണ്ണത്തിന് കാരണമാകുന്ന വൈറ്റ് ഫാറ്റിനെ കുറയ്ക്കുകയും ബ്രൗണ്‍ ഫാറ്റിനെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മെറ്റബോളിസം ത്വരിതപ്പെടുത്തുന്നതിലൂടെ വണ്ണം കുറയ്ക്കാനാവുമെന്നുമാണ് പറയുന്നത്. 

മുറുകിയ അടിവസ്ത്രം ധരിക്കുന്നതിലൂടെ പുരുഷ ലൈംഗീകാവയവത്തിന് ചുറ്റുമുള്ള ചൂട് കൂടുകയും ഇത് പ്രത്യുല്‍പ്പാദന ശേഷിയെ ദോഷകരമായി ബാധിക്കുമെന്നും 2015 ലെ പഠനത്തില്‍ പറഞ്ഞിരുന്നു. വിവസ്ത്രരായി ഉറങ്ങുന്നത് ചൂടിനെ നിയന്ത്രിക്കാനും മറ്റും സഹായിക്കും. ലൈംഗീക അവയവങ്ങള്‍ക്ക് ആവശ്യത്തിന് വായുസഞ്ചാരം ലഭിക്കേണ്ടതുണ്ട്. അതിനാല്‍ അടിവസ്ത്രം ഉപേക്ഷിച്ച് ഉറങ്ങുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഇത് നിങ്ങളെ ഇന്‍ഫക്ഷനുകളില്‍ നിന്നും മറ്റും രക്ഷിക്കാന്‍ സഹായിക്കുമെന്നും ഗൈനക്കോളജിസ്റ്റ് റൊണാള്‍ഡ് ബ്ലോട്ട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com