ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി, രക്ഷപെട്ട് സെക്കന്റുകള്‍ക്ക് ശേഷം വീണ്ടും യുവതിക്ക് മുകളിലൂടെ കാര്‍ കയറി

കാറിന് അടിയില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടി കാറിന് മുന്‍പില്‍ ഇരിക്കവെ അതേ കാര്‍ വീണ്ടും അവളുടെ ശരീരത്തിലൂടെ കയറിയിറങ്ങി പോയി
ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി, രക്ഷപെട്ട് സെക്കന്റുകള്‍ക്ക് ശേഷം വീണ്ടും യുവതിക്ക് മുകളിലൂടെ കാര്‍ കയറി

ഒരിക്കല്‍ സംഭവിച്ച അബദ്ധം വീണ്ടും സംഭവിച്ചു പോകുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞ് ഒരു പരിധി വരെ നമുക്ക് ന്യായീകരിക്കാം. പക്ഷേ സെക്കന്റുകള്‍ക്കുള്ളില്‍ വീണ്ടും വീണ്ടും സംഭവിക്കുന്നത്, അത് ഒരു ജീവന്‍ നഷ്ടപ്പെടുത്താന്‍ മാത്രം ശക്തിയുള്ളതാണെങ്കില്‍ അതിനെ ന്യായീകരിക്കാന്‍ നമുക്കാകില്ല. 

അത്തരമൊരു സംഭവത്തിന്റെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലാവുന്നത്. റോഡ് ക്രോസ് ചെയ്യുന്നതിന് ഇടയില്‍ നാന്‍ എന്ന ചൈനീസ് യുവതിക്ക് മുകളിലൂടെ കാര്‍ കയറി ഇറങ്ങി. കാറിന് അടിയിലായ യുവതിയെ കാര്‍ ഡ്രൈവറും മറ്റ് ചില യാത്രക്കാരും ഓടിയെത്തി കാര്‍ പൊക്കി രക്ഷപ്പെടുത്തി. 

കാറിന് അടിയില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടി കാറിന് മുന്‍പില്‍ ഇരിക്കവെ അതേ കാര്‍ വീണ്ടും അവളുടെ ശരീരത്തിലൂടെ കയറിയിറങ്ങി പോയി. കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ഡ്രൈവര്‍ മാറ്റിയിരുന്നില്ല. കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവറിന്റെ പേരക്കുട്ടി അബദ്ധത്തില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. 

യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വീഡിയോയ്‌ക്കൊപ്പം വരുന്ന വാര്‍ത്തകളില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com