നായ്ക്കള്‍ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ അനുസരിക്കുന്നത് സ്ത്രീകളെയോ? 

റോയല്‍ സൊസൈറ്റി ഓഫ് ഓപ്പണ്‍ സയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍
നായ്ക്കള്‍ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ അനുസരിക്കുന്നത് സ്ത്രീകളെയോ? 

നായ്ക്കള്‍ ഇരിക്കുന്നത് അവര്‍ക്ക് വിശക്കുമ്പോഴാണെന്നും വാതിലില്‍ അമര്‍ത്തി ഉരയ്ക്കുന്നത് പുറത്തുപോകാനാണെന്നുമൊക്കെയാണ് പറയുന്നത്. വര്‍ഷങ്ങളായി നായക്കള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ രൂപപ്പെട്ടിട്ടുള്ള സഹജീവിപരമായ ആശയവിനിമയ ബന്ധമാണ് ഇത് മനസ്സിലാക്കാന്‍ സഹായിക്കുന്നത്. നായ്ക്കളുടെ ഇത്തരം പെരുമാറ്റരീതികള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് കൂടുതല്‍ മനസിലാക്കിയെടുക്കാന്‍ സ്ത്രീകള്‍ക്കാണ് സാധിക്കുകയെന്നാണ് പുതിയ പഠനം പറയുന്നത്. 

റോയല്‍ സൊസൈറ്റി ഓഫ് ഓപ്പണ്‍ സയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. നായ്ക്കളുടെ കാര്യത്തില്‍ പുരുഷന്‍മാരെക്കാള്‍ അനായാസകരമായി കാര്യങ്ങള്‍ മനസിലാകുക സ്ത്രീകള്‍ക്കാണെന്നാണ് പഠനത്തില്‍ പറയുന്നത്. 

18നായ്ക്കള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പുറപ്പെടുവിച്ച ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍ പഠനത്തില്‍ പങ്കെടുത്ത 40 പേരെ കേള്‍പ്പിച്ചു. നായ്ക്കള്‍ എന്തിനുവേണ്ടിയാണ് ശബ്ദമുണ്ടാക്കുന്നതെന്ന് കണ്ടെത്തുന്നതില്‍ മനുഷ്യര്‍ക്ക് 63ശതമാനം വിജയം നേടാനായി. മനുഷ്യര്‍ക്ക് 33ശതമാനം വിജയമേ കൈവരിക്കാന്‍ കഴിയൂ എന്നായിരുന്നു ഗവേഷണത്തിന് മുമ്പ് കരുതിയിരുന്നത്. 

സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ വികാരങ്ങല്‍ മനസിലാക്കാനും സഹതചപിക്കാനുമുള്ള മനസുള്ളതുകൊണ്ടാണ് അവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകുന്നതെന്ന് പഠനം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com