നാലാം നിലയില്‍ നിന്ന് വീണ് അവള്‍ മൂന്നാം നിലയില്‍ തൂങ്ങിക്കിടന്നു; രണ്ട് വയസുകാരിയെ അത്ഭുതകരമായി രക്ഷിച്ചു

മൂന്നാം നിലയോട് ചേര്‍ന്നുള്ള തട്ടില്‍ അവള്‍ തൂങ്ങി കിടന്നു, ഏത് നിമിഷവും താഴേക്ക് വീണേക്കാം എന്ന അവസ്ഥ
നാലാം നിലയില്‍ നിന്ന് വീണ് അവള്‍ മൂന്നാം നിലയില്‍ തൂങ്ങിക്കിടന്നു; രണ്ട് വയസുകാരിയെ അത്ഭുതകരമായി രക്ഷിച്ചു

നാലം നിലയിലെ ജനല്‍ വഴി താഴേയ്ക്ക് വീഴുകയായിരുന്നു രണ്ട് വയസുകാരിയായ പെണ്‍കുട്ടി. പക്ഷേ മൂന്നാം നിലയോട് ചേര്‍ന്നുള്ള തട്ടില്‍ അവള്‍ തൂങ്ങി കിടന്നു, ഏത് നിമിഷവും താഴേക്ക് വീണേക്കാം എന്ന അവസ്ഥ. 

പക്ഷേ ഒന്നും നോക്കാതെ അവിടേയും ഒരു രക്ഷകനെത്തി. ജനലില്‍ നിന്നും താഴേക്ക് കമഴ്ന്നിറങ്ങിയ അയാള്‍ കുഞ്ഞിനെ കയ്യിലെടുത്തു. അപ്പോഴേക്കും അയാളുടേയും ശരീരത്തന്റെ പകുതി താഴേക്ക് വീണിരുന്നു. ജനലിനിപ്പുറം നിന്ന് മറ്റൊരാള്‍ കുഞ്ഞിനേയും അവളെ രക്ഷിക്കാനിറങ്ങിയ വ്യക്തിയേയും വലിച്ച് മുകളിലേക്ക് കയറ്റി. 

ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. കെട്ടിടത്തിനോട് ചേര്‍ന്നുള്ള കടയുട ഉടമയായിരുന്നു കുട്ടിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ചിറങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com