ഇനി മരണം മുന്‍കൂട്ടി അറിയാം; മരണസമയം പ്രവചിക്കാന്‍ സാങ്കേതികവിദ്യ വരുന്നു

പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവചിക്കുന്ന മാരകരോഗങ്ങള്‍ ബാധിച്ച 90 ശതമാനം രോഗികളുടേയും മരണസമയം കൃത്യമായിരിക്കു
ഇനി മരണം മുന്‍കൂട്ടി അറിയാം; മരണസമയം പ്രവചിക്കാന്‍ സാങ്കേതികവിദ്യ വരുന്നു

ന്ന് അല്ലെങ്കില്‍ നാളെ നമ്മള്‍ മരിക്കും. എന്നാല്‍ നമ്മള്‍ എന്ന് മരിക്കുമെന്നുപറയാന്‍ ആര്‍ക്കും കഴിയില്ലായിരുന്നു. ഇതുവരെ അജ്ഞാതമായിരുന്ന മരണത്തെ ശാസ്ത്രത്തിന്റെ സഹായത്തോടെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ഒരുക്കത്തിലാണ് മനുഷ്യര്‍. മരണസമയം പ്രവചിക്കാനുള്ള സാങ്കേതിക വിദ്യ രൂപപ്പെടുത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. കൃത്രിമ ബുദ്ധി ഉപയോഗിച്ച് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് മരണത്തെ പ്രവചിക്കാനുള്ള വിദ്യയ്ക്ക് രൂപംനല്‍കിയത്.  
                                                   
പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവചിക്കുന്ന മാരകരോഗങ്ങള്‍ ബാധിച്ച 90 ശതമാനം രോഗികളുടേയും മരണസമയം കൃത്യമായിരിക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. വിവിധ ആശുപത്രികളില്‍ ഇതിനോടകം ഇത് പരീക്ഷിച്ചു കഴിഞ്ഞു. കൂടുതല്‍ കൃത്യമായ റീഡിംഗ്‌സ് കണക്കാക്കാനായി സാന്‍ഫോര്‍ഡ്, ലൂസിലെ പാക്കാര്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ 1,60,000 വരുന്ന രോഗികളുടെ റെക്കോഡുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. രോഗികളുടെ ചികിത്സാ ചരിത്രവും നിലവിലെ ചികിത്സാരീതിയുമെല്ലാം കണക്കാക്കിയാണ് മരണസമയം കുറിക്കുന്നത്. 

നിലവില്‍ 40,000 രോഗികളെ നിരീക്ഷിച്ച് മരണസമയം കണക്കാക്കി കഴിഞ്ഞു. അടുത്ത മൂന്ന് മാസത്തിനും 12 മാസത്തിനും ഇടയില്‍ മരിക്കാന്‍ സാധ്യതയുള്ളവരുടെ കണക്കാണ് തയാറാക്കിയത്. ഇതില്‍ 90 ശതമാനം കേസുകളും കൃത്യമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സാങ്കേതിക വിദ്യ വികസിപ്പിച്ച സംഘത്തില്‍ ഇന്ത്യന്‍ വംശജനായ ആനന്ദ് അവതിയും ഉള്‍പ്പെടുന്നുണ്ട്. കണ്ടുപിടുത്തം വലിയ വിജയമാണെന്നാണ് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആശുപത്രിയിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് അവര്‍ പദ്ധതിയിടുന്നത്. രോഗിയുടെ മരണസമയം മനസിലാക്കാന്‍ കഴിയുന്നതോടെ ഡോക്റ്റര്‍മാര്‍ക്ക് കൂടുതല്‍ മികച്ച ചികിത്സാ ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com