പ്രായമായില്ലെ ഇനി ജോലിയൊക്കെ നിര്‍ത്താം, ഈ ചിന്ത മണ്ടത്തരമോ? 

ഹൃദയാഘാതം പോലുള്ളവയ്ക്ക് മുന്‍പും അത് അതിജീവിച്ചു കഴിഞ്ഞും ജോലിയില്‍ തുടരുന്നത് ആരോഗ്യകരമായ മനസ്സ് നേടിയെടുക്കാന്‍ സഹായകരമാണെന്നാണ് പഠനത്തില്‍ പറയുന്നത്
പ്രായമായില്ലെ ഇനി ജോലിയൊക്കെ നിര്‍ത്താം, ഈ ചിന്ത മണ്ടത്തരമോ? 

മികച്ച ആരോഗ്യം നേടിയെടുക്കണമെങ്കില്‍ ജോലി ചെയ്യുന്നത് തുടരുന്നതാണ് ഉത്തമമെന്നാണ് പുതിയ പഠനം നല്‍കുന്ന സൂചന. ഹൃദയാഘാതം പോലുള്ളവയ്ക്ക് മുന്‍പും അത് അതിജീവിച്ചു കഴിഞ്ഞും ജോലിയില്‍ തുടരുന്നത് ആരോഗ്യകരമായ മനസ്സ് നേടിയെടുക്കാന്‍ സഹായകരമാണെന്നാണ് പഠനത്തില്‍ പറയുന്നത്. 

ഹൃദയാഘാതത്തിന് ശേഷം തൊഴിലിടത്തേക്ക് മടങ്ങുന്നത് അപകടാവസ്ഥയെ തരണംചെയ്‌തെന്ന അവബോധം ഉണ്ടാക്കിയെടുക്കാന്‍ സഹായകരമാകുമെന്നും ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഹൃദയാഘാതത്തിന് ശേഷമുള്ള നാളുകള്‍ ഒരു വ്യക്തി എങ്ങനെ നേരിടും എന്നതില്‍ അദ്ദേഹത്തിന്റെ തൊഴില്‍ വലിയ പങ്കുവഹിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഹൃദയാഘാതത്തെ അതിജീവിച്ച 252 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. ഹൃദയാഘാതത്തിന് മുമ്പും തൊഴില്‍ ഇല്ലാതിരുന്നവര്‍ ഹൃദയാഘാതം സംഭവച്ചതിന് ശേഷം വിഷാദം പോലുള്ള അവസ്ഥകളിലേക്ക് നൂങ്ങുന്നതായി കാണപ്പെട്ടെന്ന് പഠനത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെ പ്രായമായി ഇനി ജോലി നിര്‍ത്താം എന്ന ചിന്ത വേണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com