കുട്ടികള്‍ മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ അയച്ചാല്‍ മാതാപിതാക്കള്‍ അകത്താകും 

കുട്ടികള്‍ മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ അയച്ചാല്‍ മാതാപിതാക്കള്‍ അകത്താകും 

കുട്ടികള്‍ മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ അയച്ചാല്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുമെന്നും വീട് റെയ്ഡ് ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ്

കുട്ടികള്‍ മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ അയച്ചാല്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുമെന്നും വീട് റെയ്ഡ് ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ്. കുട്ടികള്‍ക്കായി മാതാപിതാക്കളുടെ പേരില്‍ എടുത്ത ഫോണ്‍ ദുരുപയോഗം ചെയ്താലാണ് നടപടിയുണ്ടാകുക. കൗമാരക്കാരായ മക്കള്‍ക്കായി മാതാപിതാക്കള്‍ മൊബൈല്‍ വാങ്ങനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കുമ്പോള്‍ അതുപയോഗിച്ച് അവര്‍ അയക്കുന്ന സന്ദേശങ്ങളുടെ ഉത്തരവാദിത്വവും മാതാപിതാക്കള്‍ക്ക് തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ബ്രിട്ടന്‍ പോലീസാണ് പുതിയ നടപടിക്ക് തുടക്കമിട്ടിരിക്കുന്നത്. 

മക്കളുടെ മോശമായ ഇത്തരം പ്രവര്‍ത്തികള്‍ അവരുടെ വീട് റെയിഡ് ചെയ്യുന്നതിലേക്കും നിഷ്‌കളങ്കരായ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നതിലേക്കും നയിക്കുമെന്നും പോലീസ് പറഞ്ഞു. കുട്ടികള്‍ നഗ്നചിത്രങ്ങളും മറ്റും ഫോണിലൂടെ കൈമാറുന്നതുപോലുള്ള വര്‍ദ്ധിച്ചുവരുന്ന പ്രശ്‌നങ്ങളെകുറിച്ച് മാതാപിതാക്കള്‍ ജാഗരൂകരായിരിക്കണം എന്നുള്ളതുകൊണ്ടാണ് ഇത്തരം നടപടികളെന്നും പോലൂസ് കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ ചെയ്യുന്ന മോശമായ പ്രവര്‍ത്തികളിലേക്ക് തങ്ങളുടെ മാതാപിതാക്കളും വലിച്ചിഴയ്ക്കപ്പെടുമെന്ന ഭയം ഉള്ളിലുണ്ടാകുന്നത് ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. 

പോലീസ് കുട്ടികള്‍ക്ക് ക്രിമിനല്‍ സ്വഭാവം ആരോപിക്കാന്‍ ശ്രമിക്കാതെ അവരെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നാണ് ദേശീയ പോലീസ് മേധാവികളുടെ കൗണ്‍സില്‍ പുറത്തുവിട്ട നിര്‍ദ്ദേശങ്ങളില്‍ പറയുന്നത് എന്നാല്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമായികൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗമാണ് ബ്രിട്ടീഷ് പോലീസിനെ അസ്വസ്ഥപ്പെടുത്തുന്നത്. ഇന്റര്‍നെറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം മോശമായ ചിത്രങ്ങള്‍ പരസ്പരം കൈമാറുന്ന പതിവ് കുട്ടികളില്‍ ഉണ്ടാക്കുന്നെന്നാണ് ഇവര്‍ പറയുന്നത്. 

18വയസ്സ് കഴിയാത്തവര്‍ക്ക് സ്വന്തം പേരില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇക്കൂട്ടര്‍ ഫോണ്‍ സ്വന്തമാക്കുന്നത് മാതാപിതാക്കളുടെ പേരുകളിലാണ്. ഇങ്ങനെ വാങ്ങുന്ന ഫോണുകള്‍ എന്തിനെല്ലാമാണ് കുട്ടി ഉപയോഗിക്കുന്നതെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നാണ് പോലീസ് വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com