നിയമങ്ങള്‍ പാലിച്ചില്ല; യുഎസ് വിമാനത്താവളത്തില്‍ നിന്നും മയിലിനെ പുറത്താക്കി

മയില്‍ വിമാനത്താവളത്തില്‍ ചില പ്രശ്‌നങ്ങളൊക്കെ സൃഷ്ടിച്ചതിനാലാണത്.
നിയമങ്ങള്‍ പാലിച്ചില്ല; യുഎസ് വിമാനത്താവളത്തില്‍ നിന്നും മയിലിനെ പുറത്താക്കി

നോഹരമായ തൂവലുകളോടുകൂടിയ മയിലില്‍ എന്ന സിന്ദരിപ്പക്ഷിയെ എല്ലാവര്‍ക്കും ഏറെ ഇഷ്ടമായിരിക്കും. കാട്ടിലും പാടത്തുമൊക്കെ അതിങ്ങനെ പാറിനടക്കുന്നത് കാണാന്‍ നല്ല രസമാണ്. പക്ഷേ, എത്ര സൂപ്പര്‍ പക്ഷിയാണെങ്കിലും വിമാനത്താവളത്തിലൊന്നും ഇതിനെ കേറ്റാന്‍ പറ്റില്ലല്ലോ..

ന്യൂയോര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലാണ് കഴിഞ്ഞ ആഴ്ച ഒരു മയിലിന് യാത്ര നിഷേധിച്ചത്. വിമാനയാത്രക്കെത്തിയ ഒരു യുവതിയുടെ പ്രിയപ്പെട്ട വളര്‍ത്തുപക്ഷിയായിരുന്നു ആ മയില്‍. ആളുകള്‍ യാത്രചെയ്യുമ്പോള്‍ തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും/ പക്ഷികളെയും കൂടെ കൂട്ടുന്നത് സര്‍വ്വ സാധാരണമാണ്. പക്ഷേ മയിലിനെ ഇനി ആ ലിസ്റ്റില്‍ പെടുത്താന്‍ കഴിയില്ല. മയില്‍ വിമാനത്താവളത്തില്‍ ചില പ്രശ്‌നങ്ങളൊക്കെ സൃഷ്ടിച്ചതിനാലാണത്.

മയിലിന്റെ തൂക്കം വലിപ്പം തുടങ്ങിയ ഒരുപാട് കാരണങ്ങള്‍ നിരത്തിയാണ് യുണൈറ്റഡ് എയര്‍ലൈന്‍സില്‍ യാത്ര നിഷേധിച്ചത്. മാത്രമല്ല വളര്‍ത്തു മൃഗങ്ങളെ വിമാനത്തില്‍ കയറ്റുന്നതിന് 48 മണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. ഇവയുടെ മെഡിക്കല്‍ കണ്ടീഷന്‍ പരിശോധിക്കാന്‍ കൂടി വേണ്ടിയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com