പുരുഷന്‍മാരിലെ ബ്രാന്‍ഡ് ഭ്രമത്തിന് പിന്നില്‍ സെക്‌സ് ഹോര്‍മോണോ?  

250ഓളം പുരുഷന്‍മാരില്‍ നടത്തിയ പഠനത്തില്‍ നിന്നും 600ഓളം പേരില്‍ നടത്തിയ പഠനത്തില്‍ നിന്നുമാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്
പുരുഷന്‍മാരിലെ ബ്രാന്‍ഡ് ഭ്രമത്തിന് പിന്നില്‍ സെക്‌സ് ഹോര്‍മോണോ?  

ന്തുകാര്യത്തിനാണ് ഇത്ര വിലകൊടുത്ത് ഇതെല്ലാം വാങ്ങികൂട്ടുന്നത് എന്നു ചോദിച്ചാന്‍ ബ്രാന്‍ഡിനെകുറിച്ച് എന്തറിയാം എന്ന മറുചോദ്യവുമായി എത്തുന്ന ആണ്‍സുഹൃത്തുക്കള്‍ നിരവധിയാണ്. ഈ ബ്രാന്‍ഡ് ഭ്രമം കാണുമ്പോള്‍ പോക്കറ്റില്‍ കാശിരുന്നിട്ടുള്ള അഹങ്കാരമാണെന്നാണ് നിങ്ങളുടെ കണ്ടെത്തലെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം ഈ താത്പര്യത്തിന് പിന്നിലെ കാരണം സാമ്പത്തികശേഷിയല്ല മറിച്ച് പുരുഷന്‍മാരിലെ സെക്‌സ് ഹോര്‍മോണുകളാണ് ഇവരില്‍ ബ്രാന്‍ഡഡ് സാധനങ്ങള്‍ വാങ്ങാനുള്ള താല്‍പരമുണ്ടാക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

കാര്‍, വാച്ച്, പെന്‍ എന്നുതുടങ്ങുന്ന ഇവരുടെ ലിസ്റ്റില്‍ വസ്ത്രങ്ങളും ഷൂവുമെല്ലാം ഇടംപിടിക്കാറുണ്ട്. ബ്രാന്‍ഡിന് പിന്നാലെയുള്ള പുരുഷന്‍മാരുടെ പാച്ചിലിന് പിന്നില്‍ ടെസ്റ്റോസ്റ്റീറോണ്‍ എന്ന ഹോര്‍മോണാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ബ്രാന്‍ഡഡ് വസ്തുക്കള്‍ ഉപയോഗിക്കുമ്പോഴാണ് മറ്റു ആളുകള്‍ക്കുമുന്നില്‍ തനിക്ക് സ്ഥാനം ലഭിക്കുകയൊള്ളു തുടങ്ങിയ ചിന്ത ടെസ്റ്റോസ്റ്റീറോണിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്നതാണെന്നും ഇതാണ് എത്ര വിലകൊടുത്തും മുന്തിയ ബ്രാന്‍ഡ് തന്നെ സ്വന്തമാക്കാമെന്ന് തീരുമാനമെടുപ്പിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. 250ഓളം പുരുഷന്‍മാരില്‍ നടത്തിയ പഠനത്തില്‍ നിന്നും 600ഓളം പേരില്‍ നടത്തിയ പഠനത്തില്‍ നിന്നുമാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com