സണ്ണി ലിയോണിയുണ്ട് മിയ ഖാലിഫയുണ്ട് ജോണി സില്‍സുണ്ട്...; തിരുവനന്തപുരം കീഴടക്കി പോണ്‍താരങ്ങളെ നിറച്ച ബസുകള്‍

തിരുവനന്തപുരത്തെ വര്‍ക്കലയിലെ ചിക്കൂസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് ബസ്സുകളില്‍ പോണ്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്
സണ്ണി ലിയോണിയുണ്ട് മിയ ഖാലിഫയുണ്ട് ജോണി സില്‍സുണ്ട്...; തിരുവനന്തപുരം കീഴടക്കി പോണ്‍താരങ്ങളെ നിറച്ച ബസുകള്‍

സണ്ണി ലിയോണി, മിയ ഖാലിഫ, ജോര്‍ഡി എല്‍ നിനി, ജോണി സിന്‍സ് ... ഹോ തിരുവനന്തപുരത്തെ ചില ബസുകള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് കണ്ണെടുക്കാനാവില്ല. യുവാക്കളുടെ ആവേശമായ പോണ്‍ താരങ്ങളെക്കൊണ്ട്     നിറച്ചിരിക്കുകയാണ് തലസ്ഥാന നഗരിയിലെ ഒരു വിഭാഗം ബസുകള്‍. പോണ്‍താരങ്ങള്‍ തന്നെ ബസുകളുടെ ചിത്രങ്ങള്‍ ഏറ്റെടുത്തതോടെ ഹോട്ട് സ്റ്റാര്‍ ബസുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. 

തിരുവനന്തപുരത്തെ വര്‍ക്കലയിലെ ചിക്കൂസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് ബസ്സുകളില്‍ പോണ്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. അമേരിക്കന്‍ പോണ്‍താരമായ ജോണി സില്‍സിനെ ചുവപ്പ് മുണ്ട് ഉടുപ്പിച്ചാണ് നിര്‍ത്തിയിരിക്കുന്നത്. ഒപ്പം ഒരു ക്യാപ്ഷനും ചേട്ടന്‍ സൂപ്പറാ... തന്റെ ചിത്രം വരച്ചിട്ട ബസ് കണ്ടതോടെ ഈ ചിത്രം എടുത്ത് ജോണി സില്‍സ് ട്വീറ്ററില്‍ റീ ട്വീറ്റ് ചെയ്തു. ഈ ബസുകള്‍ അമേരിക്കയിലൂടെ പോകുന്നത് ഒന്ന് ചിന്തിച്ചുനൊക്കൂ എന്ന കുറിപ്പോടെയാണ് ചിത്രം റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. പോണ്‍താരമായ കെയ്‌റാന്‍ ലീയും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഇംപ്രസ്സീവ്' എന്നാണ് കെയ്‌റാന്‍ ലീയുടെ ട്വീറ്റ്. സണ്ണി ലിയോണിയും മിയാ ഖലീഫയും ജോര്‍ഡി എല്‍ നിനിയും കോട്ട്‌നി കെയിനും അവാ ആഡന്‍സുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് ബസുകളില്‍. 

തിരുവനന്തപുരത്തെ കല്ലമ്പലം സ്വദേശിയായ ഷെറിന്‍ ആണ് ചിക്കൂസ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ഉടമ. ബസ് ബുക്ക് ചെയ്യാനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ഇത്തരത്തിലൊരു ആശയം കിട്ടിയതെന്നാണ് ഷെറിന്‍ പറയുന്നത്. കൂടുതലും കോളേജ് ടൂറുകള്‍ക്കാണ് ഇവര്‍ക്ക് ലഭിക്കുന്നത്. സണ്ണി ലിയോണിയുടെയും മിയാ ഖലീഫയുടെയുടെയുമൊക്കെ ഫ്‌ലക്‌സ് റെഡിയാക്കി വയ്ക്കും. ബസിന്റെ പുറകിലായിട്ടാണ് ഇത് കെട്ടിവെക്കുന്നത്. എന്നാല്‍ ഇത്തരം സമയത്ത് പുറകില്‍ എഴുതി വെച്ചിരിക്കുന്ന ട്രാവല്‍സിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുളള വിശദ വിവരങ്ങള്‍ മറഞ്ഞു പോകും. അങ്ങനെയാണ് ഫ്‌ലക്‌സിലെ ചിത്രങ്ങളെ ബസിലേക്ക് വരച്ചുവെക്കാന്‍ തീരുമാനിക്കുന്നത്. 

തൃശൂര്‍ സ്വദേശിയായ ആര്‍ട്ടിസ്റ്റ് രതീഷ് കല്ലേറ്റുംകരയാണ് ഈ ചിത്രങ്ങളെ ബസ്സില്‍ വരച്ചു ചേര്‍ത്തത്. രണ്ടര ലക്ഷം കൊണ്ട് 20 ദിവസമെടുത്താണ് ചിത്രങ്ങള്‍ വരച്ചു തീര്‍ത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com