എന്നെ മറന്നോ, എന്നെ നീ പിരിഞ്ഞെങ്ങുപോയി.. നാഗാലാന്‍ഡിന്റെ മനം കവര്‍ന്ന്  മലയാളി സൈനികന്റെ നാടന്‍പാട്ട്

നാഗാലാന്‍ഡുകാരുടെ ഹൃദയത്തിലേക്ക് ഒരു പാട്ടിന്റെ ദൂരം മാത്രമേയുള്ളുവെന്ന് പാലക്കാട്ടുകാരന്‍ സതീഷ്‌കുമാര്‍ എന്ന സൈനികന്‍ പറയും.
എന്നെ മറന്നോ, എന്നെ നീ പിരിഞ്ഞെങ്ങുപോയി.. നാഗാലാന്‍ഡിന്റെ മനം കവര്‍ന്ന്  മലയാളി സൈനികന്റെ നാടന്‍പാട്ട്

പാലക്കാട്:  നാഗാലാന്‍ഡുകാരുടെ ഹൃദയത്തിലേക്ക് ഒരു പാട്ടിന്റെ ദൂരം മാത്രമേയുള്ളുവെന്ന് പാലക്കാട്ടുകാരന്‍ സതീഷ്‌കുമാര്‍ എന്ന സൈനികന്‍ പറയും. സിആര്‍പിഎഫുകാരനായ സതീഷ്‌കുമാര്‍ ജോലിക്കിടയിലെ ടെന്‍ഷന്‍  കുറയ്ക്കാന്‍ പാടിയ നാടന്‍പാട്ടാണ് ഒരു നാട്ടുകാരുടെ മനസ്സുകവര്‍ന്നത്.


 'പൂമരം പൂത്തുലഞ്ഞേ, പൂവാകയില്‍ പൂത്തുമ്പി പാറിവന്നേ' എന്ന സതീഷ്‌കുമാറിന്റെ പാട്ട് നാഗാലാന്‍ഡിലെ സ്‌കൂള്‍ കുട്ടികള്‍ വരെ ഇപ്പോള്‍ മൂളും. പാട്ട് കേട്ട് സതീഷ്‌കുമാറിനെ അഭിനന്ദിക്കാന്‍ ആദ്യമെത്തിയത് ബറ്റാലിയന്‍ കമാന്‍ഡന്റായ സുരേന്ദ്രസിങാണ്. ഫേസ്ബുക്കിലിട്ട പാട്ട് ആയിരക്കണക്കിന് പേരാണ് പങ്കുവച്ചിട്ടുള്ളത്.ഇതിന് പിന്നാലെ സ്വന്തമായി വരികളെഴുതി പാടിയ പാട്ടിനും ആരാധകരേറെയാണ്.പാലക്കാട് കൊടുന്തിരപ്പള്ളിക്കാരനായ സതീഷ്‌കുമാര്‍  കൊഹിമയിലാണ്  സേവനം അനുഷ്ഠിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com