ആ മനുഷ്യന്റെ 'സമയം നല്ലതാണ്!'; ചീറിപ്പാഞ്ഞ ലോറിയുടെ ടയര്‍ ഊരി പാഞ്ഞെത്തി: യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്(വീഡിയോ)

വലിയ അപകടങ്ങള്‍ സംഭവിക്കാന്‍ കണ്ണടച്ചുതുറക്കുന്ന സമയം മതി. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലപ്പോള്‍ അതിലും കുറച്ചു സമയം മതി
ആ മനുഷ്യന്റെ 'സമയം നല്ലതാണ്!'; ചീറിപ്പാഞ്ഞ ലോറിയുടെ ടയര്‍ ഊരി പാഞ്ഞെത്തി: യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്(വീഡിയോ)

ലിയ അപകടങ്ങള്‍ സംഭവിക്കാന്‍ കണ്ണടച്ചുതുറക്കുന്ന സമയം മതി. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലപ്പോള്‍ അതിലും കുറച്ചു സമയം മതി. അങ്ങനെയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മനുഷ്യന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ചീറി പാഞ്ഞുവന്ന അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അയാളുടെ 'സമയം നല്ലതാണ്' എന്നാണ് സോഷ്യല്‍ മീഡിയ ആശ്വസിക്കുന്നത്. 

ചീറിപ്പാഞ്ഞ് വരുന്ന ലോറിയില്‍ നിന്ന് ഊരിതെറിച്ച ടയര്‍ ഉണ്ടാക്കിയ അപകടത്തില്‍ നിന്ന് കാര്‍ യാത്രികന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ നേര്‍ക്ക് പാഞ്ഞുവന്ന ടയറുകളിലൊരെണ്ണം കാറിന് മുകളിലാണ് പതിച്ചത്. ചില്ലുകള്‍ അടക്കം പൊട്ടിച്ചിതറി കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒരു ടയര്‍ കാറിന്റെ മുന്നില്‍ ഇടിച്ചതും കാറിന്റെ മുന്‍വശം അപ്പാടെ തകര്‍ന്നു. എന്നാല്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ കാര്‍ യാത്രികന്‍ രക്ഷപ്പെട്ടു. ലോറിക്ക് പിന്നില്‍ വന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോര്‍ഡ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com