ഇന്ത്യന്‍ പാട്ടിന് പാക്കിസ്ഥാന്‍ യുവാവിന്റെ നൃത്തം; കൊല മാസായി മെഹ്‌റോസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th July 2018 03:29 PM |
Last Updated: 11th July 2018 03:29 PM | A+A A- |

മെഹ്‌റോസ് ബെയ്ഗ് എന്ന പാക്കിസ്ഥാന്‍ യുവാവിന് നൃത്തം ജീവനാണ്. മീഡിയ സയന്‍സ് വിദ്യാര്‍ഥിയായ മെഹ്‌റോസ് തന്റെ യുട്യൂബ് ചാനലില്‍ മിക്കവാറും ദിവസങ്ങളില്‍ മനോഹരമായ വീഡിയോകള്‍ പങ്കുവയ്ക്കാറുമുണ്ട്. 1,500ലേറെ സബ്‌സക്രൈബേഴ്‌സും കക്ഷിക്കുണ്ട്.
കഴിഞ്ഞ ദിവസം അത്തരത്തിലൊരു നൃത്ത വീഡിയോ മെഹ്‌റോസ് പോസ്റ്റ് ചെയ്തു. കറാച്ചിയിലെ ക്ലിഫ്‌റ്റോണിലുള്ള ഡോള്‍മന്‍ മാളില്‍ വച്ച് ചെയ്തതായിരുന്നു നൃത്തം. അത് വീഡിയോയില്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു. സംഗതി വന്‍ ഹിറ്റായി മാറി. ഒരു ഇന്ത്യന്‍ ഗാനത്തിന് സുന്ദരമായി ചുവടുവച്ചാണ് മെഹ്‌റോസ് പതിനായിരക്കണക്കിന് പാക്കിസ്ഥാന്‍കാരുടെ ഹൃദയം കീഴടക്കിയത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ പഞ്ചാബി സിനിമ ലോങ് ലാച്ചിയിലെ ഗാനത്തിനാണ് മെഹ്‌റോസിന്റെ മനോഹരമായ ചുവടുകള്‍. ഏതാണ്ട് 40 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ട് മെഹ്‌റോസിന്റെ നൃത്തത്തില്‍ ആകൃഷ്ടരായത്. വീഡിയോക്ക് താഴെ നിരവധി കമന്റുകളുമുണ്ട്.