അവധിയാഘോഷിക്കാനെത്തിയ ഇൻസ്റ്റ​ഗ്രാം മോഡലിന് സ്രാവിന്റെ കടിയേറ്റു; ദൃശ്യങ്ങൾ വൈറൽ

അവധിയാഘോഷിക്കാനെത്തിയ ഇൻസ്റ്റ​ഗ്രാം മോഡലിന് സ്രാവിന്റെ കടിയേറ്റു; ദൃശ്യങ്ങൾ വൈറൽ

ഇൻസ്‌റ്റഗ്രാം മോഡലും നഴ്സിങ് വിദ്യാർത്ഥിനിയുമായ കാതറിന എല്ലെ സരുറ്റ്സ്കിക്ക് സ്രാവിന്റെ കടിയേറ്റു

ബഹാമസ്: ഇൻസ്‌റ്റഗ്രാം മോഡലും നഴ്സിങ് വിദ്യാർത്ഥിനിയുമായ കാതറിന എല്ലെ സരുറ്റ്സ്കിക്ക് സ്രാവിന്റെ കടിയേറ്റു. കരീബിയൻ രാഷ്ട്രമായ ബഹാമസിൽ വച്ചാണ് മോഡലിന് സ്രാവിന്റെ ആക്രമണം ഏറ്റത്. കാലിഫോർണിയ സ്വദേശിയായ കാതറിന തന്റെ സുഹൃത്തിനും കുടുംബത്തിനുമൊപ്പം അവധിയാഘോഷിക്കാനാണ് ബഹാമസിലെത്തിയത്. സുഹൃത്തിന്റെ പിതാവ് പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബഹാമസിലെ സ്‌റ്റാനിയൽ കേ നഗരത്തിലെ പ്രധാന ആകർഷണമായ സ്രാവുകൾക്കൊപ്പം നീന്താൻ കഴിയുന്ന നീന്തൽകുളത്തിൽ വച്ചാണ് അ പ്രതീക്ഷിത ആക്രമണം ഏൽക്കേണ്ടി വന്നത്.  ചിലപ്പോഴെങ്കിലും ഈ സ്രാവുകൾ അപകടകാരികൾ ആയേക്കാമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് കാതറിന നീന്തൽകുളത്തിൽ ഇറങ്ങിയത്. നീന്തുന്നതിനിടയിൽ കൂട്ടത്തിൽ നിന്നൊരു സ്രാവ് നീന്തിയെത്തി കാതറിന്റെ കൈയിൽ കടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. പ്രതീക്ഷിത ആക്രമണത്തിൽ കാതറിൻ പകച്ചെങ്കിലും ആത്മനിയന്ത്രണം വീണ്ടെടുത്ത്, ഉടൻ തന്നെ സ്രാവിനെ തട്ടിമാറ്റി കരയിലേക്ക് നീന്തിയെത്തി. കരയ്ക്കെത്തിയ കാതറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പിന്നീട് തുടർ ചികിത്സയ്‌ക്കായി മിയാമിയിലേക്ക് കൊണ്ടുപോയി. സ്രാവ് കടിയേൽക്കുന്നത് അണുബാധയുണ്ടാക്കുമെന്നതിനാൽ കാതറിന് വിദഗ്‌ദ്ധ ചികിത്സ വേണമെന്ന് ഡോക്‌ടർമാർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com