ചരിത്രം സൃഷ്ടിച്ച് ഏന്‍ജല പോന്‍സ്: മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

ലോകത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മിസ് യൂണിവേഴ്‌സ് പേജന്റ് ആയി ഏന്‍ജല പോണ്‍സ്.
ചരിത്രം സൃഷ്ടിച്ച് ഏന്‍ജല പോന്‍സ്: മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

ലോകത്തിലെ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മിസ് യൂണിവേഴ്‌സ് പേജന്റില്‍ മത്സരിക്കാനൊരുങ്ങുന്നു. ഏന്‍ജല പോണ്‍സ് എന്ന 26കാരിയാണ് ഇരുപത് മത്സരാര്‍ഥികള്‍ക്കൊപ്പം സ്‌പെയിനില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്. 2015ല്‍ മിസ്സ് യൂണിവേഴ്‌സ് സ്‌പെയ്ന്‍ മത്സരത്തില്‍ ഏന്‍ജലാ പങ്കെടുത്തിരുന്നെങ്കിലും അന്ന് വിജയിക്കാനായിരുന്നില്ല.

മിസ് യൂണിവേഴ്‌സ് പേജന്റില്‍ പങ്കെടുക്കുന്നത് ഏന്‍ജലയ്ക്ക് ഒരു ചരിത്ര നേട്ടം കൂടിയാണ്. വളര്‍ന്നുവരുന്ന ട്രാന്‍സജെന്‍ഡറുകള്‍ക്ക് ഇതൊരു മാതൃകയും പ്രചോദനവുമാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതും. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

പിന്നീട് 2012ലാണ് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഇവര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയത്. അന്ന് ആ മത്സരത്തില്‍ പങ്കെടുത്ത ഏക ട്രാന്‍സ്‌ജെന്‍ഡര്‍ വനിത ഏന്‍ജല ആയിരുന്നു. 2015ല്‍ മിസ് യൂണിവേഴ്‌സ് സ്‌പെയ്ന്‍ മത്സരത്തിലും ഏന്‍ജലാ പങ്കെടുത്തിരുന്നു. അന്ന് വിജയിക്കാനായിരുന്നില്ല.

ക്ഷമയുടേയും, സഹാനുഭൂതിയുടേയും പാഠങ്ങളാണ് തനിക്ക് ലോകത്തെ പഠിപ്പിക്കാനുള്ളതെന്ന് വിജയശേഷം ഏന്‍ജല പറഞ്ഞു. 'ലോകത്തിലെ എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്കും പ്രചോദനമാകുന്ന എന്തെങ്കിലും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. എല്ലാവരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടണം.

പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന നിയമ വ്യവസ്ഥകള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അനുകൂലമല്ല. അതുകൊണ്ടു തന്നെ ഞാന്‍ ഇവിടെ നില്‍ക്കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഞങ്ങള്‍ക്കും മറ്റ് സ്ത്രീകള്‍ അനുഭവിക്കുന്ന അവകാശങ്ങള്‍ ലഭ്യമാകണം'- ഏന്‍ജല വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com