വിശ്വ വിഖ്യാതമായ നഖം മുറിക്കാന്‍ തീരുമാനിച്ച് ശ്രീധര്‍ ചില്ലാല്‍ ;  66 വര്‍ഷം പ്രായമുള്ള നഖം ഇനി യുഎസ് മ്യൂസിയത്തില്‍ 

വെട്ടിക്കഴിഞ്ഞാല്‍ ചില്ലാലിന്റെ നഖം വെറുതേ ഉപേക്ഷിക്കുമെന്ന് കരുതിയോ? എങ്കില്‍ തെറ്റി. യുഎസിലെ ബിലീവ് ഇറ്റ്  ഓര്‍ നോട്ട് എന്ന മ്യൂസിയത്തിലാണ് നഖം പ്രദര്‍ശനത്തിനൊരുങ്ങുന്നത്
വിശ്വ വിഖ്യാതമായ നഖം മുറിക്കാന്‍ തീരുമാനിച്ച് ശ്രീധര്‍ ചില്ലാല്‍ ;  66 വര്‍ഷം പ്രായമുള്ള നഖം ഇനി യുഎസ് മ്യൂസിയത്തില്‍ 

പൂനെ:  എണ്‍പത്തിരണ്ടാം വയസ്സായപ്പോള്‍ പൂനെക്കാരന്‍ ശ്രീധര്‍ ചില്ലാലിന് ഒരു മോഹം. ഒന്ന് നഖം മുറിക്കണം. അതിലെന്താ ഇത്ര കൗതുകം എന്നല്ലേ.. കഴിഞ്ഞ 66 വര്‍ഷമായി വളര്‍ത്തിയിരുന്ന നഖമാണ് ഈ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകാരന്‍ വെട്ടാനൊരുങ്ങുന്നത്. 

 വെട്ടിക്കഴിഞ്ഞാല്‍ ചില്ലാലിന്റെ നഖം വെറുതേ ഉപേക്ഷിക്കുമെന്ന് കരുതിയോ? എങ്കില്‍ തെറ്റി. യുഎസിലെ 'ബിലീവ് ഇറ്റ്  ഓര്‍ നോട്ട് 'എന്ന മ്യൂസിയത്തിലാണ് നഖം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. മ്യൂസിയത്തിന്റെ നേതൃത്വത്തിലാകും വിശ്വ വിഖ്യാതമായ ഈ നഖം വെട്ടല്‍ നടക്കാന്‍ പോകുന്നത്.

ചില്ലാലിന്റെ നഖങ്ങളുടെ ആകെ നീളം 909.6 സെന്റീമീറ്ററാണ്.തള്ളവിരലിലെ നഖമാണ് ഏറ്റവും നീളം കൂടിയത് 197.8 സെന്റീ മീറ്റര്‍. പതിനാലാം വയസ്സിലാണ് നഖം വളര്‍ത്തല്‍ വിനോദം  ശ്രീധര്‍ ചില്ലാല്‍ ആരംഭിച്ചത്. ഇത് പിന്നീട് മുറിഞ്ഞു പോവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com