പ്രിയങ്ക ചോപ്രയുടെയും കങ്കണയുടെയും എന്തിന് വിക്ടോറിയ ബെക്കാമിന്റെ വരെ മനം കവര്‍ന്നു ; ഫാഷന്‍ ലോകം കീഴടക്കി ഈ നിറം !
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th July 2018 01:47 AM |
Last Updated: 13th July 2018 01:47 AM | A+A A- |

മുംബൈ: ഫാഷന്‍ ലോകത്തിന്റെ മനം കവര്‍ന്നിരിക്കുകയാണ് ഇളം വയലറ്റ് നിറം. ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണ്‍ പ്രിയങ്ക ചോപ്ര മുതല്‍ ഹോളിവുഡും പിന്നിട്ട് മേഗന്‍ മെര്‍ക്കല്‍ വരെ ലിലിയാക് നിറത്തിന്റെ ആരാധകരായിക്കഴിഞ്ഞു.മേഗന്റെ വിവാഹത്തിന് പ്രിയങ്കയെത്തിയതും ലിലിയാക് നിറത്തിലെ പാവാടയണിഞ്ഞാണ്.
അംബാനിയുടെ മകളുടെ വിവാഹ സത്കാരത്തിനെത്തിയ ശ്രദ്ധാകപൂറിലേക്ക് ഫോട്ടോഗ്രാഫര്‍മാരുടെ കണ്ണുകളെത്തിയതും ലാവന്‍ഡര്‍ നിറത്തിന്റെ മനോഹരിതയാലായിരുന്നു.ജാഹ്നവിയും എന്തിന് ബോളിവുഡിന്റെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലേഡി കങ്കണ വരെ ലാവന്‍ഡര്‍ ആരാധികയാണിപ്പോള്‍.
വിക്ടോറിയ ബെക്കാമും ടെയ്‌ലര്‍ സ്വിഫ്റ്റുമാണ് പാശ്ചാത്യലോകത്തെ ഇളംവയലറ്റ് പ്രേമികള്‍. ഇനി സ്ത്രീകള്‍ മാത്രമാണ് ഇളം വയലറ്റിന്റെ മാസ്മരികതയിലലിഞ്ഞത് എന്ന് കരുതുകയേ വേണ്ട.
അടുത്തയിടെയായി ബോളിവുഡ് താരം റണ്‍വീര്‍ സിങ് പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നതെല്ലാം ലാവന്‍ഡര്‍ സ്യൂട്ടുകളിലാണ്. എന്തായാലും പിങ്കിന് ഫാഷന്‍ലോകത്തേക്ക് ഇനിയൊരു മടങ്ങി വരവ് ഉണ്ടാകുമോ എന്ന് കാത്തിരുന്ന കാണാം