88-ാം വയസ്സില്‍ ബെന്‍സ് കാര്‍ സ്വന്തമാക്കി കര്‍ഷകന്‍; പൂവണിഞ്ഞത് എട്ടാം വയസ്സിലെ സ്വപ്നം

ഒന്നും രണ്ടുമല്ല നീണ്ട എണ്‍പത് വര്‍ഷങ്ങളാണ് കാഞ്ചീപുരം സ്വദേശിയായ ദേവരാജനെന്ന കര്‍ഷകന്‍ തന്റെ സ്വപ്‌നത്തിന് കാവലിരുന്നത്.
88-ാം വയസ്സില്‍ ബെന്‍സ് കാര്‍ സ്വന്തമാക്കി കര്‍ഷകന്‍; പൂവണിഞ്ഞത് എട്ടാം വയസ്സിലെ സ്വപ്നം

ചെന്നൈ: ഒന്നും രണ്ടുമല്ല നീണ്ട എണ്‍പത് വര്‍ഷങ്ങളാണ് കാഞ്ചീപുരം സ്വദേശിയായ ദേവരാജനെന്ന കര്‍ഷകന്‍ തന്റെ സ്വപ്‌നത്തിന് കാവലിരുന്നത്. എട്ടാം വയസ്സിലാണ് കുഞ്ഞ് ദേവരാജന്റെ മനസ്സില്‍ മൂന്ന് പോയിന്റുള്ള നക്ഷത്രം കയറിക്കൂടുന്നത്.

ആ സ്വപ്നത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്,' ഒറ്റത്തവണയാണ് ബെന്‍സ് കണ്ടത്'. അത് ബെന്‍സാണ് എന്നൊന്നും അന്ന് അറിയില്ലായിരുന്നുവെന്നും ഷോറൂമിലെത്തിയ അദ്ദേഹം വെളിപ്പെടുത്തി. നക്ഷത്രം മാത്രമായിരുന്നു മനസ്സില്‍. എന്നെങ്കിലും ഒരിക്കല്‍ ഈ കാര്‍ സ്വന്തമാക്കണമെന്ന് അന്ന് മനസ്സില്‍ കുറിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കാളവണ്ടിയിലും പിന്നീട് സൈക്കിളിലുമാണ് ദേവരാജനെന്ന കര്‍ഷകന്‍ ജീവിതത്തിന്റെ ഭൂരിഭാഗവും സഞ്ചരിച്ചത്.

33 ലക്ഷം രൂപയാണ് ബെന്‍സ് വാങ്ങുന്നതിനായി ദേവരാജന് ചിലവായത്. ഭാര്യയുടെ സ്‌നേഹവും പിന്തുണയും ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് ഈ സ്വപ്‌നം സഫലമാക്കാന്‍ സാധിക്കുകയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേക്ക് മുറിച്ചാണ് ചെന്നൈയിലെ മെഴ്‌സീഡിയസ് ഡീലര്‍മാര്‍ ഈ സ്വപ്‌നനേട്ടത്തെ ആഘോഷിച്ചത്.

ബെന്‍സിന്റെ ബി200 സിഡിഐ യാണ് ദേവരാജന്‍ സ്വന്തമാക്കിയത്.മണിക്കൂറില്‍ 210 കിലോമീറ്ററാണ് കാറിന്റെ വേഗത.മുതിര്‍ന്നവര്‍ക്ക് സുഖമായിരുന്ന് യാത്ര ചെയ്യാന്‍ പാകത്തിലുള്ളതാണ് മെഴ്‌സീഡിയസിന്റെ ഉള്‍വശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com