ഡേറ്റിംഗ് ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ ശീലത്തെ പടിക്ക് പുറത്ത് നിര്‍ത്തിക്കോ 

ശ്രമിക്കുന്നുണ്ട് പക്ഷെ പറ്റണ്ടേ എന്ന് പറയുന്നവരുടെ പരിശ്രമങ്ങള്‍ക്ക് ബലമേകാന്‍ ഇതാ പുതിയൊരു കാരണം കൂടെ
ഡേറ്റിംഗ് ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ ശീലത്തെ പടിക്ക് പുറത്ത് നിര്‍ത്തിക്കോ 

രോഗ്യത്തിന് ഹാനീകരമാണെന്ന് പലകുറി കേട്ടിട്ടും പുകവലി ഉപേക്ഷിക്കാന്‍ മനസുവരാത്തവരാണ് പലരും. ശ്രമിക്കുന്നുണ്ട് പക്ഷെ പറ്റണ്ടേ എന്ന് പറയുന്നവരുടെ പരിശ്രമങ്ങള്‍ക്ക് ബലമേകാന്‍ ഇതാ പുതിയൊരു കാരണം കൂടെ. പുകവലിക്കുന്നവരിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ പഠനം കണ്ടെത്തിയിട്ടുള്ളത്. 

1000ത്തോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. 18നും 76നും മധ്യേ പ്രായമുള്ളവര്‍ക്കിടയിലായിരുന്നു സര്‍വേ. ഇതില്‍ പങ്കെടുത്ത സ്ത്രീകളില്‍ പകുതിയിലധികം പേരും പുകവലിക്കുന്ന പുരുഷന്‍മാരെ ഇഷ്ടമല്ല എന്നാണ് പറഞ്ഞത്. 56ശതമാനം പേര്‍ പുകവലിക്കാരായ പുരുഷന്‍മാരുമായി ഡേറ്റ് ചെയ്യില്ലെന്ന് തുറന്നടിച്ചു. സര്‍വെയിലെ പുരുഷന്‍മാര്‍ക്കും പുകവലിക്കാരോട് അത്ര താത്പര്യമുണ്ടായിരുന്നില്ല. 65ശതമാനം പുരുഷന്‍മാന്‍ പുകവലി അനാകര്‍ഷകമായ ഒന്നാണെന്ന അഭിപ്രായക്കാരാണ്. പുകവലിക്കുന്ന പങ്കാളിയെ അംഗീകരിക്കില്ലെന്നാണ് പകുതിയോളം പേരും പറഞ്ഞത്. 

പുകവലിയോട് ഇത്രയധികം വിരോധം തോന്നാനുള്ള കാരണം ചോദിച്ചപ്പോള്‍ ഭൂരിഭാഗം ആളുകള്‍ക്കും അരോചകമാകുന്നത് സിഗരറ്റിന്റെ മണമാണ്. മറ്റുചിലര്‍ക്ക് ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയും പുകവലിയെ വെറുക്കാന്‍ കാരണമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com