ഇനി സെക്‌സ് റോബോട്ടുകള്‍..!, പരപുരുഷ, പരസ്ത്രീ ബന്ധങ്ങള്‍ക്ക് വിരാമമാകുമോ? 

ഇനി സെക്‌സ് റോബോട്ടുകള്‍..!, പരപുരുഷ, പരസ്ത്രീ ബന്ധങ്ങള്‍ക്ക് വിരാമമാകുമോ? 

വിവാഹം പോലുളള വ്യവസ്ഥാപിത സമ്പ്രദായങ്ങളെ അട്ടിമറിക്കാന്‍ പ്രഹരശേഷിയുളള സെക്‌സ് റോബോട്ടുകള്‍ ഉദയം ചെയ്യാന്‍ പോകുന്നുവെന്ന് വിദഗ്ധര്‍

സെക്‌സ് റോബോട്ട് എന്ന് കേള്‍ക്കുമ്പോള്‍, എന്താണ് സംഭവം എന്ന ആകാംക്ഷയോടെയുളള ചോദ്യം ഉയര്‍ന്നില്ലേങ്കിലേ അത്ഭുതമുളളു. സാങ്കേതികവിദ്യയുടെ വളര്‍ച്ച അതിവേഗം കുതിക്കുകയാണ്. സെക്‌സ് ഡോളുകളെക്കുറിച്ച് കേട്ടിരുന്ന ലോകം ഇനി സെക്‌സ് റോബോട്ടുകളെ സംബന്ധിച്ചുളള  വാര്‍ത്തകളുടെ പിന്നാലെ പായും.

സാങ്കേതികവിദ്യ രംഗത്ത് നിര്‍മ്മിത ബുദ്ധി( artifical intelligence) ഇന്ന് ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. ഭാവിയില്‍ മനുഷ്യരുടെ ജോലി വരെ നിര്‍മ്മിത ബുദ്ധിയെ അടിസ്ഥാനമാക്കിയുളള മെഷീനുകള്‍ പിടിച്ചെടുക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് നിര്‍മ്മിത ബുദ്ധി കേന്ദ്രീകരിച്ച് അതിവേഗം വികസിക്കുന്നത്. മനുഷ്യരെപ്പോലെ അനുഭവങ്ങളുടെയും വികാരങ്ങളുടെയും വെളിച്ചത്തില്‍ പ്രതികരിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മിത ബുദ്ധിയുടെ വികാസം. ഈ ഭീഷണി നിലനില്‍ക്കുമ്പോഴാണ് മനുഷ്യസമൂഹത്തിന് ഇടിത്തീയായി മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 

വിവാഹം പോലുളള വ്യവസ്ഥാപിത സമ്പ്രദായങ്ങളെ അട്ടിമറിക്കാന്‍ പ്രഹരശേഷിയുളള സെക്‌സ് റോബോട്ടുകള്‍ ഉദയം ചെയ്യാന്‍ പോകുന്നുവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമുഖ രാജ്യാന്തര ചാനലായ നാഷണല്‍ ജ്യോഗ്രഫി ഇതിന്റെ ഭീഷണി വ്യക്തമാക്കി ഒരു എപ്പിസോഡ് അവതരിപ്പിക്കുകയുണ്ടായി. ഇതിനെതുടര്‍ന്ന്  സെക്‌സ് റോബോട്ട് വ്യവസായത്തിന്റെ സാധ്യത സംബന്ധിച്ച് നിരവധി പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.യുവാക്കളില്‍ 25 ശതമാനം പേര്‍ റോബോട്ടുമായി ഡേറ്റിങിന് സന്നദ്ധത അറിയിച്ചതായി ഒരു സര്‍വ്വേയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതൊടൊപ്പം വിവാഹം പോലുളള വ്യവസ്ഥാപിത സമ്പ്രദായങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കകളും  ചോദ്യങ്ങളായി ഉയരുന്നുണ്ട്.

സെക്‌സിന് പുറമേ ഒരു സഹയാത്രികനായി പ്രവര്‍ത്തിക്കാന്‍ സെക്‌സ് റോബോട്ടുകള്‍ക്ക് കഴിയുന്ന ഒരു സ്ഥിതി വിശേഷമാണ് ഭാവിയില്‍ സംജാതമാകാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യരുടെ വികാരങ്ങളും താത്പര്യങ്ങളും അനുസരിച്ച് പെരുമാറുന്ന റോബോട്ടുകള്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വികസിപ്പിക്കാനുളള സാധ്യതയിലേക്കാണ് റിപ്പോര്‍ട്ടുകള്‍ കണ്ണുതുറക്കുന്നത്.

പരപുരുഷ, പരസ്ത്രീ ബന്ധങ്ങള്‍ ഒഴിവാക്കാന്‍ സെക്‌സ് റോബോട്ടുകള്‍ വഴി സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും ഇത് വഴി സാധിക്കും. ദാമ്പത്യ ബന്ധത്തില്‍ വിളളല്‍ വീഴ്ത്തുന്ന വഞ്ചന പോലുളളവ ഒഴിവാക്കാനും ഇതു സഹായകരമാകുമെന്ന സാധ്യതയും റിപ്പോര്‍ട്ടുകള്‍ മുന്നോട്ടുവെയ്ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com