എനിക്ക് അഞ്ച് വയസ്, ഞാനൊരു സാഹസികനാണ്: ഹൃദയം നുറുങ്ങുന്ന ഭാഷയില്‍ അവനൊരു ചരമക്കുറിപ്പെഴുതി, മരണത്തിന് കീഴടങ്ങി 

ജൂലൈ ആറിനാണ് യുഎസ് സ്വദേശിയായ ഗാരറ്റ് കാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
എനിക്ക് അഞ്ച് വയസ്, ഞാനൊരു സാഹസികനാണ്: ഹൃദയം നുറുങ്ങുന്ന ഭാഷയില്‍ അവനൊരു ചരമക്കുറിപ്പെഴുതി, മരണത്തിന് കീഴടങ്ങി 

ഗാരറ്റ് മിഖായേല്‍ എന്ന മിടുക്കന്‍ ഇന്ന് ഈ ലോകത്തിലില്ല. പക്ഷേ അവന്‍ അവസാനമായെഴുതിയ കുഞ്ഞു കുറിപ്പിലൂടോ ലോകം അവനെ അറിയാതിരിക്കില്ല. മാത്രമല്ല, ഈ അഞ്ച് വയസുകാരന്റ വാക്കുകള്‍ കേട്ട് കരയാതിരിക്കാനും കഴിയില്ല. അത്രയ്ക്കും ഹൃദയഭേദകമാണ് ഇവന്റെ വരികള്‍. ജൂലൈ ആറിനാണ് യുഎസ് സ്വദേശിയായ ഗാരറ്റ് കാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

കുടുംബാംഗങ്ങളുടെ സഹായത്തോടെ മരണത്തിനു മുന്‍പ് അവനെഴുതിയ ഹൃദയഭേദകമായ കുറിപ്പാണ് ഏവരെയും ദുഖത്തിലാഴ്ത്തുന്നത്. ഗാരറ്റിന്റെ മാതാപിതാക്കളായ എമിലിയും റയാനുമാണ് മകന്റെ ആഗ്രഹം സാധിച്ചുകൊടുത്ത്. ഒന്‍പതുമാസം രോഗം കൊണ്ട് കഷ്ടപ്പെട്ട മകനെക്കുറിച്ച് ലോകം അറിയുന്നതിനാണ് ഈ കത്തെന്ന് മാതാപിതാക്കള്‍ പറയുന്നു. 

ഗാരറ്റ് മിഖായേലിന്റെ കത്ത്

'എന്റെ പേര് ഗാരറ്റ് മിഖായേല്‍ ബൂഫിയാസ്, എനിക്ക് വയസ് അഞ്ച്.  ഞാനൊരു സാഹസികനാണ്. എനിക്ക് ഇഷ്ടമുള്ള നിറങ്ങള്‍ നീലയും ചുവപ്പും കറുപ്പും പച്ചയും. എന്റെ സൂപ്പര്‍ഹീറോകള്‍ ബാറ്റ്മാനും തോറും ഇരുമ്പു മനുഷ്യനും ഹള്‍ക്കും സൈബോര്‍ഗും. വലുതാകുമ്പോള്‍ ഞാനൊരു പ്രൊഫഷനല്‍ ബോക്‌സര്‍ ആകും. എന്റെ മമ്മിയും ഡാഡിയും സഹോദരി ഡെല്‍സീനയുമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുകള്‍. എന്റെ സഹോദരിയോടൊപ്പവും കൂട്ടുകാരോടൊപ്പവും ബാറ്റ്മാനോടൊപ്പവും കളിക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടം.

എനിക്കിഷ്ടമല്ലാത്ത കാര്യങ്ങള്‍ പാന്റ്‌സ്, പിന്നെ ഈ വൃത്തികെട്ട കാന്‍സര്‍. മരിച്ചു കഴിഞ്ഞ് എന്നെ കുഴിച്ചിടണോ അതോ കത്തിക്കണോ..? എനിക്ക് കത്തിക്കുന്നതാണിഷ്ടം (തോറിന്റെ അമ്മയെ സംസ്‌കരിച്ചതു പോലെ). പിന്നെ അതൊരു മരമാകണം, എനിക്കാ മരത്തില്‍ ഗൊറില്ലയായി താമസിക്കാം. ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, സംസ്‌കാരച്ചടങ്ങുകള്‍ എപ്പോഴും സങ്കടകരമാണ്...' ഗാരറ്റ് കുറിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com