അടുക്കളയില്‍ കയറുന്ന അച്ഛന്‍ ലക്ഷ്യബോധമില്ലാത്തവനല്ല, ആ വലിയ പാഠം ഞാന്‍ പഠിച്ചത് വീട്ടില്‍ നിന്നാണ്

ഹോംവര്‍ക്ക് ചെയ്യുന്നതിന് ഞങ്ങളെ സഹായിച്ചിരുന്നതും ഭക്ഷണം പാകം ചെയ്തിരുന്നതും അവര്‍ രണ്ടുപേരും ഒന്നിച്ചായിരുന്നു. അവര്‍ക്കിടയില്‍ ഒരു ലിംഗവിവേചനം ഉണ്ടായിരുന്നില്ല
അടുക്കളയില്‍ കയറുന്ന അച്ഛന്‍ ലക്ഷ്യബോധമില്ലാത്തവനല്ല, ആ വലിയ പാഠം ഞാന്‍ പഠിച്ചത് വീട്ടില്‍ നിന്നാണ്

സമത്വത്തമെന്ന മഹത്തായ പാഠം ഞാന്‍ പഠിച്ചത് വീട്ടില്‍ നിന്നു തന്നെയാണ്. ജീവിതത്തിലെ അമൂല്യമായ പലപാഠങ്ങളും മാതാപിതാക്കളില്‍ നിന്നാണ് ഞങ്ങള്‍ പഠിച്ചത് . ജോലി ചെയ്യുന്ന സ്ത്രീ വീടിന് ചേര്‍ന്നവള്‍ അല്ലാതാകുന്നില്ല അല്ലെങ്കില്‍ അടുക്കളയില്‍ കയറുന്ന അച്ഛന്‍ ലക്ഷ്യബോധമില്ലാത്തവനല്ലെന്നും മുംബൈ സ്വദേശിനിയായ യുവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുംബൈ നഗരത്തിലെ വ്യക്തികളെ പരിചയപ്പെടുത്തുന്ന ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തന്റെ കുട്ടിക്കാലത്തെ കുറിച്ചും അത് ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും ഇവര്‍ പറയുന്നത്. 

ഫെയ്‌സ് ബുക്ക്‌ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

അമ്മയെന്താ എന്നെ സ്‌കൂളില്‍ കൊണ്ടുവിടാത്തത്, പിടിഎ മീറ്റിങ്ങിന് വരാത്തത്, അമ്മ പഠിപ്പിച്ചുതരാത്തത് കൊണ്ടല്ലേ ഡിക്‌റ്റേഷനില്‍ എനിക്കത് തെറ്റിപ്പോയത്.. 'കണ്ണില്‍ നിറയെ വെള്ളം നിറച്ച് നഴ്‌സറിക്കാരി കിണുങ്ങുമ്പോള്‍ നൊമ്പരപ്പെടുന്ന നിരവധി അമ്മ മനസ്സുകളുണ്ട്. അമ്മയ്ക്ക് ജോലി ഉള്ളതുകൊണ്ടല്ലേ, ലീവ് കിട്ടാത്തതുകൊണ്ടല്ലേ എന്നൊന്നും പറഞ്ഞാല്‍ ഒരുപക്ഷേ കുട്ടികള്‍ക്കത് മനസ്സിലായെന്നും വരില്ല.

കൂട്ടുകാരുടെ അമ്മമാര്‍ ചെയ്യുന്നതുപോലെ തനിക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി തരുന്ന, അണിയിച്ചൊരുക്കി സ്‌കൂളില്‍ വിടുന്ന, സ്‌കൂള്‍ വിട്ട് വരുമ്പോള്‍ ഗേറ്റില്‍ കാത്തുനില്‍ക്കുന്ന ഹോംവര്‍ക്കുകളില്‍ സഹായിക്കുന്ന ഒരമ്മയാണ് എല്ലാ കുട്ടികളുടെയും മനസ്സില്‍. ജോലിക്കാരായ അമ്മമാര്‍ക്ക് കുട്ടികളുടെ ഈ ഡിമാന്‍ഡുകളില്‍ ഒന്നുപോലും സാധിച്ചുകൊടുക്കാനായെന്നും വരില്ല. എന്നാല്‍ അമ്മയുടെ സഹായമില്ലാതെ വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്ന ഈ കുരുന്നുകള്‍ മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് വളരെപെട്ടെന്നായിരിക്കും സ്വയംപര്യാപ്തത നേടുന്നത്. അത് കുട്ടികള്‍ മനസ്സിലാകുന്നത് പ്രായപൂര്‍ത്തിയായ ശേഷമായിരിക്കുമെന്ന് മാത്രം. 

 എന്റെ മാതാപിതാക്കള്‍ മുഴുവന്‍ സമയവും അധ്വാനിക്കുന്നത് കണ്ടാണ് ഞാന്‍ വളരുന്നത്. പക്ഷേ എനിക്കത് മനസിലാകുന്നുണ്ടായിരുന്നില്ല. മാത്രമല്ല അമ്മ ജോലി ചെയ്തിരുന്നത് അന്ന് ഞാന്‍ വെറുക്കുകയും ചെയ്തിരുന്നു. കാരണം എന്റെ സുഹൃത്തുക്കളുടെ അമ്മമാരൊന്നും ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. 

അമ്മയും അച്ഛനും ഒരു മികച്ച ടീം ആയിരുന്നു. രാവിലെ ഞങ്ങള്‍ക്കുള്ള ടിഫിന്‍ അമ്മ തയ്യാറാക്കും. തിരികെയെത്തുന്ന ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത് അച്ഛനാണ്. ആറുമണിയോടെ അമ്മയുടെ ജോലിസ്ഥലത്ത് നിന്ന് അച്ഛന്‍ അമ്മയെ കൊണ്ടുവരും. ഹോംവര്‍ക്ക് ചെയ്യുന്നതിന് ഞങ്ങളെ സഹായിച്ചിരുന്നതും ഭക്ഷണം പാകം ചെയ്തിരുന്നതും അവര്‍ രണ്ടുപേരും ഒന്നിച്ചായിരുന്നു. അവര്‍ക്കിടയില്‍ ഒരു ലിംഗവിവേചനം ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com