എട്ടുവയസ്സുകാരിക്ക് ആറുമാസം മാറാത്ത തലവേദന; പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ കണ്ടത്

വയറില്‍ നിന്നും രക്തത്തിലൂടെയാകാം തലച്ചോറില്‍ എത്തിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിലൂടെ ന്യൂറോസിസ്റ്റിസിറോസിസ് രോഗബാധിതയാകുകയായിരുന്നു കുട്ടി
എട്ടുവയസ്സുകാരിക്ക് ആറുമാസം മാറാത്ത തലവേദന; പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ കണ്ടത്

ന്യൂഡല്‍ഹി: മാസങ്ങളായി മാറാത്ത തവേദനയെ തുടര്‍ന്നാണ് എട്ടുവയസ്സുകാരിയെ ന്യൂ ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. പരിശോധനയ്ക്കിടെ കുട്ടിയുടെ തലച്ചോറില്‍ നിന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയത് നൂറോളം നാടവിരകളുടെ മുട്ടകള്‍. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ തലച്ചോറില്‍ നിന്നും വിരമുട്ടകള്‍ നീക്കം ചെയ്തു. 

കുട്ടിയെ സി ടി സ്‌കാനിന് വിധേയമാക്കിയപ്പോഴാണ് വിരകളുടെ മുട്ട തലച്ചോറില്‍ കണ്ടെത്തിയത്. വയറില്‍ നിന്നും രക്തത്തിലൂടെയാകാം തലച്ചോറില്‍ എത്തിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിലൂടെ ന്യൂറോസിസ്റ്റിസിറോസിസ് രോഗബാധിതയാകുകയായിരുന്നു കുട്ടി. കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം നാടവിരയാണ് കേന്ദ്രനാഡിവ്യൂഹത്തില്‍ അണുബാധയുണ്ടാക്കി എപ്പിലപ്‌സിയ്ക്ക് കാരണമാകുന്നത്.  ഇത് തലച്ചോറിലെത്തിയാല്‍ കടുത്ത തലവേദനയും ശന്നിയുമാണ് ലക്ഷണങ്ങള്‍. തലച്ചോറില്‍ നീര്‍വീക്കം ഉണ്ടാകുന്നതാണ് കാരണം. ഛര്‍ദ്ദി, തളര്‍ച്ച, വയറിളക്കം, വയറുവേദന, വിശപ്പില്ലായ്മ, ക്ഷീണം, വിറ്റാമിനുകളുടെ കുറവ് എന്നിവയാണ് നാടവിരകള്‍ ശരീരത്തിലെത്തിയാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍.

ആഹാരത്തിലൂടെയാണ് ഇത്രയും വിരകള്‍ ഉള്ളിലെത്താന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.  ആശുപത്രിയില്‍ എത്തിക്കുന്ന സമയം കുട്ടി അബോധാവസ്ഥയിലായിരുന്നു. നന്നായി കഴുകാത്ത പഴങ്ങള്‍, പച്ചകറികള്‍ എന്നിവ കഴിക്കുന്നതും നന്നായി പാകം ചെയ്യാത്ത ഇറച്ചി കഴിക്കുന്നതും എല്ലാം നാടവിര ഒരാളുടെ ശരീരത്തില്‍ എത്താന്‍ കാരണമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com