മഴക്കാലത്ത് വീടിനുവേണം പുതിയ മേക്ക്ഓവര്‍ 

മഴയെ അതിന്റെ എല്ലാ ഭംഗിയോടും ആസ്വദിക്കാനും മഴക്കാല വെല്ലുവിളികളെ ഏറ്റവും വിദഗ്ധമായി നേരിടാനും പ്രാപ്തമായൊരു മേക്ക്ഓവര്‍
മഴക്കാലത്ത് വീടിനുവേണം പുതിയ മേക്ക്ഓവര്‍ 

ഴക്കാലമായാല്‍ വീട്ടില്‍ ചുരുണ്ടുകൂടിയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. പക്ഷെ പുറത്തെ മഴയ്‌ക്കൊത്ത് വീടിനകവും മാറിയില്ലെങ്കില്‍ ഈ ഇഷ്ടം ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും. അതുകൊണ്ടുതന്നെയാണ് മഴക്കാലത്ത് വീടിനും ഒരു മേക്ക്ഓവര്‍ വേണമെന്ന് പറയുന്നത്. മഴയെ അതിന്റെ എല്ലാ ഭംഗിയോടും ആസ്വദിക്കാനും മഴക്കാല വെല്ലുവിളികളെ ഏറ്റവും വിദഗ്ധമായി നേരിടാനും പ്രാപ്തമായൊരു മേക്ക്ഓവര്‍.

മഴയും കാറ്റും വീടിനകത്തിരുന്ന് ആസ്വദിക്കാനാകുമവിധം വീടിനുള്ളിലെ സാധനങ്ങളെ സ്ഥലങ്ങള്‍ മാറ്റി ക്രമീകരിക്കുന്നതാണ് വീടില്‍ വരുത്താവുന്ന ആദ്യ മാറ്റം. വേനല്‍കാലത്ത് വെയില്‍ മുറിക്കുള്ളിലേക്ക് കടക്കുന്നത് തടയാന്‍ കട്ടിയുള്ള കര്‍ട്ടനുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അവ മാറ്റി നേര്‍ത്ത കര്‍ട്ടനുകളാക്കാം. ഇത് മുറിക്കുള്ളിലേക്ക് കൂടുതല്‍ വെളിച്ചം കടക്കാന്‍ സഹായിക്കുന്നതാണ്. 

മഴക്കാലത്ത് എത്ര ശ്രമിച്ചാലും ഒഴിവാക്കാന്‍ കഴിയാത്തതാണ് വെള്ളവും ചെളിയും നിറഞ്ഞ ചെരിപ്പുകള്‍. അതുകൊണ്ടുതന്നെ പ്രവേശനവാതിലിനോട് ചെര്‍ന്ന് ഇവയ്ക്കായി ഒരു സ്ഥിരം സ്ഥാനം ഒരുക്കാം. ഇതിനോടൊപ്പം കുട സൂക്ഷിക്കാനും കുറച്ചു സ്ഥലം ഒഴിച്ചിടാം. 

മഴതുടങ്ങിയാല്‍ വീടിനകത്ത് ഒരു മങ്ങിയ പ്രതീതി ഉണ്ടാകാനുള്ള സാധ്യതയുണ്ട് അതുകൊണ്ടുതന്നെ അകത്തളങ്ങളില്‍ കടും നിറങ്ങള്‍ പരീക്ഷിക്കാനുള്ള സമയമാണിത്. സോഫയ്ക്കും കുഷ്യനുമൊക്കെ കടും നിറത്തിലുള്ള കവറുകള്‍ അണിയിച്ചുനല്‍കാം. ടേബിള്‍ ലാമ്പ്, ഫഌവര്‍ വെയിസ്, പെയിന്റ് ഹാങിങ് പോലുള്ളവയിലും ഇതിനനുസരിച്ച് മാറ്റം വരുത്തിയാല്‍ ഏറെക്കുറെ ഇരുട്ടു മൂടി കിടക്കുന്ന അവസ്ഥ മാറ്റിയെടുക്കാം. 

വേനലായതോടെ ഏറെക്കുറെ അടച്ചിട്ട നിലയിലായിരുന്ന ബാല്‍ക്കണിക്കും ടെറസിനും പുതിയ രൂപം നല്‍ക്കാന്‍ പറ്റിയ സമയവും ഇതുതന്നെ. ചായയോ കാപ്പിയൊ ആസ്വദിക്കാനെന്ന രീതിയില്‍ രണ്ടുമൂന്ന് കസേരകളും ഒരു മേശയും ബാല്‍ക്കണിയിലേക്കോ ടെറസിലേക്കോ ഇട്ടാല്‍ ഒരു ഓട്ട്‌ഡോര്‍ ലോഞ്ച് റെഡിയായി കിട്ടും. 

മഴ എത്രയൊക്കെ പ്രിയപ്പെട്ടതാണെന്നുപറഞ്ഞാലും മഴക്കാലരോഗങ്ങള്‍ എന്നും ഒരു പേടിസ്വപ്‌നം തന്നെയാണ്. ഇത്തരം രോഗങ്ങളില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ വീടിനുള്ളിലെ ചില പൊടികൈകള്‍ സഹായിക്കും. ആരിവേപ്പിന്റെ ഇലയും ഗ്രാമ്പുവും വീട്ടില്‍ സൂക്ഷിക്കുന്നത് ഒരേ സമയം ഔഷധഗുണമുള്ളതും വീടിനുള്ളില്‍ സുഗന്ധം നിറയ്ക്കുന്നതുമാണ്. പാറ്റാഗുളിക പോലുള്ളവ ഉപയോഗിച്ച് പ്രാണികളെയും മറ്റും അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങളും മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com