ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാമോ?  ശാസ്ത്രം പറയുന്നത് ഇങ്ങനെ 

നാളെ രാത്രി 10:44മുതല്‍ ആരംഭിക്കുന്ന ചന്ദ്രഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചുകൊണ്ട് തങ്ങളുടെ വാദഗതി തെളിയിക്കാനാണ് ശാസ്ത്രം ആവശ്യപ്പെടുന്നത്
ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാമോ?  ശാസ്ത്രം പറയുന്നത് ഇങ്ങനെ 

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. മഴമേഘങ്ങള്‍ ചതിച്ചില്ലെങ്കില്‍ ഈ ആകാശവിസ്മയം ഒരു മണിക്കൂറും 45 മിനിറ്റും നീണ്ട് നില്‍ക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഈ പ്രതീക്ഷയ്‌ക്കൊപ്പം കാലങ്ങളായി തുടര്‍ന്നുപോരുന്ന ചില വിശ്വാസങ്ങളെ വെല്ലുവിളിക്കാനും ശാസ്ത്രം ഇക്കുറി ശ്രമിക്കുന്നുണ്ട്. 

ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് കേട്ടുവരുന്ന പഴമൊഴികളില്‍ ശ്രദ്ധേയമായ ഒന്നാണ് ഗ്രഹണസമയത്ത് ഭക്ഷണം ഒഴിവാക്കണമെന്നത്. കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന ഇത്തരം അബദ്ധധാരണകളെ ഇല്ലാതാക്കാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. ഇത്തരം വിശ്വാസങ്ങളെ അബദ്ധധാരണകള്‍ എന്ന് പറഞ്ഞ് തള്ളികളയുന്നവര്‍ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള അവസരമൊരുക്കുകയാണ് ഇവര്‍. നാളെ രാത്രി 10:44മുതല്‍ ആരംഭിക്കുന്ന ചന്ദ്രഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചുകൊണ്ട് തങ്ങളുടെ വാദഗതി തെളിയിക്കാനാണ് ശാസ്ത്രം ഇവരോട് ആവശ്യപ്പെടുന്നത്. എകഌപ്‌സ് ഈറ്റിങ് (#EclipseEating) എന്ന ഹാഷ്ടാഗോടെ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും വേണം. അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (എഎസ്‌ഐ)യിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ ക്യാമ്പെയ്‌ന് പിന്നില്‍.

ചന്ദ്രഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുതെന്ന് ഉപദേശവുമായി പല പണ്ഡിതന്മാരും മതനേതാക്കളും രംഗത്തെത്താറുണ്ട്. ഭക്ഷണം വിഷമയമുള്ളതായി മാറുമെന്നാണ് ഇവരുടെ അവകാശവാദം. ഈ വാദങ്ങളെ തെറ്റെന്ന് ചൂണ്ടികാണിക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരം ധാരണകള്‍ വൈദ്യൂതി കണ്ടുപിടിക്കാത്ത കാലഘട്ടത്തില്‍ നിലനിന്നിരുന്നതാണെന്നും ഇന്നത്തെ ജീവിതസാഹചര്യങ്ങളില്‍ ഇതിന് പ്രസക്തി ഇല്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. വൈദ്യുതി ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ചന്ദ്രഗ്രഹണസമയത്ത് ഇരുട്ട് വ്യാപിക്കുന്നതിനാല്‍ പ്രാണികളോ മറ്റ് ജീവികളൊ ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുള്ളതിനാലാണ് ഇങ്ങനെ പറഞ്ഞിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com