വെള്ളക്കെട്ടിലൂടെ വാത്തയെയും കൊണ്ട് നടക്കാനിറങ്ങിയ സ്ത്രീ; ഇന്റര്‍നെറ്റില്‍ വൈറലായി വീഡിയോ

മുട്ടൊപ്പം വെള്ളത്തില്‍ വീട്ടില്‍ വളര്‍ത്തുന്ന വാത്തയുമായി നടക്കാനിറങ്ങിയ സത്രീയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍
വെള്ളക്കെട്ടിലൂടെ വാത്തയെയും കൊണ്ട് നടക്കാനിറങ്ങിയ സ്ത്രീ; ഇന്റര്‍നെറ്റില്‍ വൈറലായി വീഡിയോ

മുട്ടൊപ്പം വെള്ളത്തില്‍ വീട്ടില്‍ വളര്‍ത്തുന്ന വാത്തയുമായി നടക്കാനിറങ്ങിയ സത്രീയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍. കനത്ത മഴയെതുടര്‍ന്ന് പരിസരപ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടപ്പോഴാണ് വളര്‍ത്തുപക്ഷിയുമൊത്ത് സ്ത്രീ നടക്കാനിറങ്ങിയത്. ചൈനയിലെ ടിയാന്‍ജിന്‍  നഗരത്തിലാണ് സംഭവം.

നീല ജാക്കറ്റ് ധരിച്ച് വെള്ളത്തില്‍ മുങ്ങിപൊങ്ങുന്ന വാത്തയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വാത്തയെ ഒറ്റയ്ക്ക് വിട്ടാല്‍ വഴിതെറ്റിപോകുമോ എന്ന് ഭയന്നിട്ടാണ് താനും ഒപ്പമിറങ്ങിയതെന്നാണ് ഉടമയുടെ വാക്കുകള്‍.

ആയിരത്തോളം ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ ഷെയര്‍ ചെയ്തുവന്ന വീഡിയൊ ഒരു ദിവസം ഒന്നരലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിങ്ങള്‍ നിരാശയിലാണെങ്കില്‍ ഈ വീഡിയോ കാണു എന്ന അടിക്കുറിപ്പോടെയാണ് ചിലര്‍ ഇത് പങ്കുവച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com