മാനത്ത് വിസ്മയം നിറച്ച് ചന്ദ്രഗ്രഹണം: ദൃശ്യമാകുന്നത് നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഗ്രഹണം

അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025 സെപ്തംബര്‍ ഏഴിനായിരിക്കും
മാനത്ത് വിസ്മയം നിറച്ച് ചന്ദ്രഗ്രഹണം: ദൃശ്യമാകുന്നത് നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായി. ആകാശം മേഘാവൃതമായിരിക്കുന്നതിന് ഇടയിലാണ് ചന്ദ്രഗ്രഹണം കണ്ടുതുടങ്ങിയത്. രാത്രി 11.45 ഓടെ ആരംഭിച്ച ഗ്രഹണം പുലര്‍ച്ചേ 3.49 വരെ നീണ്ടുനില്‍ക്കും. ഒരു മണിക്കൂര്‍ 43 മിനിറ്റാണ് പൂര്‍ണ ചന്ദ്രഗ്രഹണമുണ്ടാവുക. ഇത് റെക്കോഡ് സമയമാണ്. സാധാരണ നൂറു മിനിറ്റില്‍ താഴെയാണ് ഗ്രഹണമുണ്ടാവുക. 

ബ്ലഡ് മൂണ്‍ പ്രതിഭാസവും ചന്ദ്രഗ്രഹണത്തിന് ഒപ്പം വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. സൂര്യപ്രകാശം ചന്ദ്രനില്‍ തട്ടി രക്തചന്ദ്രനാവുന്നു. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025 സെപ്തംബര്‍ ഏഴിനായിരിക്കും. ഈ വര്‍ഷം ജനുവരിയിലും ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. അത് ബിഗ് മൂണായിരുന്നു. എന്നാല്‍ ഇത്തവണ വലിപ്പം കുറഞ്ഞ പൂര്‍ണ ചന്ദ്രനെയാണ് കാണുന്നത്. കാരണം, ഭ്രമണപഥത്തില്‍ ഭൂമിയില്‍ നിന്നും ഏറ്റവും അകലെയുള്ള സ്ഥിതിയിലാണ് ചന്ദ്രനിപ്പോള്‍. 

ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണമുണ്ടാകുന്നത്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം. ചന്ദ്രന്‍ സ്വന്തമായി പ്രകാശം പുറപ്പെടുവിക്കുന്നില്ലാത്തത് കൊണ്ട് ചന്ദ്രഗ്രഹണ സമയത്ത് മാരകമായ രശ്മികള്‍ ഒന്നും പുറപ്പെടുന്നില്ല. അതുകൊണ്ട് നഗ്‌നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com