ശ്വാസമടക്കി പാരിസ്; 115  അടി ഉയരത്തില്‍ ഞാണിന്‍മേല്‍ നടന്ന് യുവതിയുടെ സാഹസിക പ്രകടനം (വീഡിയോ) 

ചുവടൊന്ന് പിഴച്ചാല്‍ നോട്ടമൊന്ന് തെറ്റിയാല്‍ തവിടുപൊടിയാകുമെന്ന് താഴെ നോക്കിയിരുന്നവരെല്ലാം കരുതി. പക്ഷേ പതിവിലും കൂളായി ചിരിച്ചു കൊണ്ട് അവര്‍ അഭ്യാസപ്രകടനം തുടര്‍ന്നു
ശ്വാസമടക്കി പാരിസ്; 115  അടി ഉയരത്തില്‍ ഞാണിന്‍മേല്‍ നടന്ന് യുവതിയുടെ സാഹസിക പ്രകടനം (വീഡിയോ) 

പാരിസിലെ കിഴക്കന്‍ നഗരമായ മൊമാര്‍ത്തിന്റെ ശ്വാസം നിശ്ചലമായിപ്പോയ നിമിഷങ്ങളായിരുന്നു അത്. ക്രെയിനില്‍ നിന്നും വലിച്ച് കെട്ടിയ ഞാണിലൂടെ തതിയാന മൊസ്യൂ ബൊങ്കോങ്ക  നടന്നു തുടങ്ങി. 115 അടി ഉയരത്തിലൂടെ ഇടയ്ക്കിടെ അക്രോബാറ്റിക് ഡാന്‍സ് ചുവടുകളും വച്ചാണ് സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ അവര്‍ നടന്നു നീങ്ങിയത്.

ചുവടൊന്ന് പിഴച്ചാല്‍ നോട്ടമൊന്ന് തെറ്റിയാല്‍ തവിടുപൊടിയാകുമെന്ന് താഴെ നോക്കിയിരുന്നവരെല്ലാം കരുതി. പക്ഷേ പതിവിലും കൂളായി ചിരിച്ചു കൊണ്ട് അവര്‍ അഭ്യാസപ്രകടനം തുടര്‍ന്നു. ഒരു വര്‍ഷം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് പാരിസ് നഗരത്തെ ഞെട്ടിച്ച് ബൊങ്കോങ്ക ഈ സാഹസിക പ്രകടനം നടത്തിയത്. 

ജീവന്‍ കയ്യില്‍ പിടിച്ചാണ് ബൊങ്കോങ്കയുടെ പ്രകടനം കണ്ടുകൊണ്ടിരുന്നത് എന്നായിരുന്നു കാണികളില്‍ ഒരാള്‍ പ്രതികരിച്ചത്. കണ്ണില്‍ നിന്നും ഒരിക്കലും ഈ വിസ്മയക്കാഴ്ച മാഞ്ഞു പോവില്ലെന്നും അവര്‍ പറഞ്ഞു. 

ശരീരഭാരം ഞാണിന്‍മേല്‍ നിയന്ത്രിച്ചാണ് ഇത്തരത്തിലുള്ള സാഹസിക നടത്തം പൂര്‍ത്തിയാക്കുന്നത്. ക്രെയിനില്‍ നിന്നും സക്രികോ ബസലിക്കയിലേക്കാണ് ഞാണ്‍ വലിച്ചു കെട്ടിയിരുന്നത്. എട്ടാം വയസ്സുമുതലാണ് ബൊങ്കോങ്ക ഈ ഞാണിന്‍മേല്‍ കളി തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com