നബി ക്രൈസ്റ്റ് കൃഷ്ണ; ചിലര്‍ പറഞ്ഞു വെറൈറ്റി പേരെന്ന്, ചിലര്‍ ചോദിക്കുന്നത് എന്തേ ഇങ്ങനൊരു പേരിട്ടതെന്ന് 

നബി ക്രൈസ്റ്റ് കൃഷ്ണ ഗൗതം എന്നു പേരിടാനായിരുന്നു ആദ്യ തീരുമാനം. പക്ഷെ പിന്നീട് ഗൗതം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു
നബി ക്രൈസ്റ്റ് കൃഷ്ണ; ചിലര്‍ പറഞ്ഞു വെറൈറ്റി പേരെന്ന്, ചിലര്‍ ചോദിക്കുന്നത് എന്തേ ഇങ്ങനൊരു പേരിട്ടതെന്ന് 

കൊച്ചി: തോപ്പുംപടിയിലെ ദീപ കോളെജില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ് പതിനെട്ടുകാരന്‍ നബി ക്രൈസ്റ്റ് കൃഷ്ണ. പേരുപറയുമ്പോള്‍ ചിലരൊക്കെ വെറൈറ്റി പേരെന്ന് പറയുമെങ്കിലും കൂടുതല്‍ പേരും ചോദിക്കുന്നത് എന്തേ ഇങ്ങനൊരു പേരിട്ടത് എന്നാണ്. അച്ഛനും അമ്മയും ചേര്‍ന്ന് ഇട്ട പേരാണെന്നല്ലാതെ ഇതിനുത്തരമായി കൂടുതലൊന്നും പറയാന്‍ നബിക്ക് അറിയില്ല. 

എല്ലാ മതങ്ങളെയും ഒന്നായി കാണാന്‍ മകന്റെ പേര് ആളുകള്‍ക്ക് പ്രേരകമാകണമെന്ന കാഴ്ചപ്പാടാണ് ഇത്തരത്തിലൊരു പേരിടാന്‍ കാരണമെന്നാണ് നബിയുടെ അച്ഛന്‍ സാലിമോന്റെ വാക്കുകള്‍. മതത്തിന്റെയും ജീതിയുടെയും പേരില്‍ മനുഷ്യര്‍ തമ്മില്ലടിക്കുന്ന ഇക്കാലത്ത് തന്റെ മനസ്സിന്റെ വേദനയാണ് മകന് ഇങ്ങനെയൊരു പേരിടാന്‍ പ്രേരിപ്പിച്ചതെന്ന് സാലിമോന്‍ പറയുന്നു.

നബി ക്രൈസ്റ്റ് കൃഷ്ണ ഗൗതം എന്നു പേരിടാനായിരുന്നു ആദ്യ തീരുമാനം. പക്ഷെ പിന്നീട് ഗൗതം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകന് ഇങ്ങനൊരു പേര് നല്‍കുന്നതിന് ബന്ധുക്കളില്‍ പലരും എതിര്‍ത്തെങ്കിലും അത് കാര്യമാക്കാതെ തീരുമാനമെടുക്കുകയായിരുന്നു സാലിമോനും ഭാര്യയും.  പേരിന്റെ പുതുമയെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നാണ് ഈ അച്ഛന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com