ലൈംഗികബന്ധത്തിന് ശേഷം അത് വേണ്ടെന്ന് തോന്നാറുണ്ടോ? കാരണം ഇതാണെന്ന് വൈദ്യശാസ്ത്രം

ലൈംഗികബന്ധത്തിന് ശേഷം അത് വേണ്ടെന്ന് തോന്നാറുണ്ടോ? കാരണം ഇതാണെന്ന് വൈദ്യശാസ്ത്രം
ലൈംഗികബന്ധത്തിന് ശേഷം അത് വേണ്ടെന്ന് തോന്നാറുണ്ടോ? കാരണം ഇതാണെന്ന് വൈദ്യശാസ്ത്രം


ന്യൂഡല്‍ഹി: ലൈംഗികബന്ധത്തിന് ശേഷം പുരുഷന്‍മാരെ വിഷാദം അലട്ടാറുണ്ടോ. ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന് കാരണമായി വൈദ്യശാസ്ത്രം പറയുന്നത് പോസ്റ്റ്കോയിറ്റല്‍ ഡയസ്‌ഫോറിയാ എന്ന എന്ന രോഗമാണ്. ഈ രോഗം ബാധിച്ചവര്‍ക്ക് ലൈംഗികബന്ധത്തിന് ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതായാണ് പഠനം വ്യക്തമാക്കുന്നത്.

വിവിധരാജ്യങ്ങളില്‍ ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 41 ശതമാനം ആളുകളും ഈ രോഗത്തിന് അടിമപ്പെട്ടവരായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ നാലുശതമാനം പേര്‍ ഗുരുതരമായി പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ രോഗം ബാധിച്ചവര്‍ ലൈംഗികബന്ധത്തിന് ശേഷം പങ്കാളിയുടെ സ്പര്‍ശനം ആലോസരമായി കാണുന്നു. പലപ്പോഴും ഇണചേരലിന് ശേഷം ഏകാന്തതയാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്.


ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ലൈംഗികചക്രത്തില്‍ മൂന്ന് ഘടകങ്ങളാണ് ഉള്ളത്. ആവേശം, രതിമൂര്‍ച്ച, നിശ്ചലാവസ്ഥ എന്നിങ്ങനെയാണ്. പുരുഷന്‍മാരെ പോലെ തന്നെ സ്ത്രീകളിലും പോസ്റ്റ്്‌കോയിറ്റല്‍ ഡയസ്‌ഫോറിയാ രോഗലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇത് പലപ്പോഴും ദാമ്പത്യത്തെതന്നെ സാരമായി ബാധിക്കാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com