ഗൂഗിള്‍ മാപ്പില്‍ പതിഞ്ഞ അജ്ഞാത വസ്തു; ലൈറ്റ് ഹൗസോ വമ്പന്‍ ഗര്‍ത്തമോ? എന്തെന്നറിയാതെ കുഴങ്ങി ലോകം

ഏകദേശം 220 അടി നീളം ഇതിനുണ്ടാകുമെന്നാണ് ഗൂഗിള്‍ ഏര്‍ത്ത് അവകാശപ്പെടുന്നത്
ഗൂഗിള്‍ മാപ്പില്‍ പതിഞ്ഞ അജ്ഞാത വസ്തു; ലൈറ്റ് ഹൗസോ വമ്പന്‍ ഗര്‍ത്തമോ? എന്തെന്നറിയാതെ കുഴങ്ങി ലോകം

ഗ്രീസിന്റെ കടല്‍ തീരത്തിന് സമീപത്തുനിന്ന് അജ്ഞാതമായ ഒരു വസ്തുവിനെ ഗൂഗിള്‍ മാപ്പ്‌ കണ്ടെത്തി. എന്നാല്‍ ഇത് എന്താണ് എന്ന കാര്യത്തില്‍ നിഗമനത്തിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. വൃത്താകൃതിയിലുള്ള ഈ വസ്തു വെള്ളത്തില്‍ ഇരിക്കുന്ന നിലയിലാണ്. തെസ്സലോനികിയിലെ മികിനിയോന കടല്‍ത്തീരത്ത് മീറ്ററുകള്‍ മാറിയാണ് ഈ വസ്തുവിനെ കണ്ടെത്തിയിരിക്കുന്നത്. 

വലിയ വട്ടത്തിലുള്ള ഈ വസ്തുവിന്റെ നടുക്കായി ചെറിയ ഒരു വട്ടവും കാണാം. ഡിസ്‌ക്ലോസ് ഡോട്ട് ടിവി വെബ്‌സൈറ്റിലൂടെ ഗൂഗിള്‍ എര്‍ത്താണ് അജ്ഞാത വസ്തുവിന്റെ രൂപം പുറത്തുവിട്ടത്. ഏകദേശം 220 അടി നീളം ഇതിനുണ്ടാകുമെന്നാണ് ഗൂഗിള്‍ ഏര്‍ത്ത് അവകാശപ്പെടുന്നത്. എന്നാല്‍ ഇത് എന്താണെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. 

പണ്ടുകാലത്തുണ്ടായിരുന്നു ലൈറ്റ് ഹൈസിന്റെ അവശിഷ്ടങ്ങളാണെന്നു തുടങ്ങി അഗ്നിപര്‍വത സ്‌ഫോടനത്തിലൂടെയുണ്ടായ അഗാധ ഗര്‍ത്തമാണെന്നു വരെ ഗൂഗിള്‍ എര്‍ത്ത് പുറത്തുവിട്ട വീഡിയോക്ക് താഴെ കമന്റായി വരുന്നുണ്ട്. വളരെ കൃത്യമായ അതിന്റെ രൂപമാണ് പലരേയും കുഴക്കുന്നത്. അത് കണ്ടെത്തിയ മേഖലയുടെ വടക്കു ഭാഗത്തായുള്ള ഹാര്‍ബറുമായി ഇത് ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും സംശയം ഉയരുന്നുണ്ട്. 

ഇതുവരെ ഇത്തരത്തില്‍ ഒരു വസ്തുവിനെക്കുറിച്ച് ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ എല്ലാവരേയും പറ്റിക്കാനായി ഗൂഗിള്‍ തന്നെ നടത്തുന്ന കള്ളക്കളിയാണോ എന്ന് സംശയിക്കുന്നവരും കുറവല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com