ഇന്നു ലോക സൈക്കിള്‍ ദിനം: സൈക്കിള്‍ ചവിട്ടിയാല്‍ മസില്‍ കൂടുമോ ഭാരം കുറയുമോ? 

വീടിനകത്തു തന്നെ ഇരുന്നു വ്യായാമം ചെയ്യാനോ ജിംനേഷ്യത്തില്‍ പോകാനോ താത്പര്യമില്ലാത്തവര്‍ക്ക് മികച്ച വ്യായാമമാര്‍ഗമാണ് സൈക്കിളിങ്
ഇന്നു ലോക സൈക്കിള്‍ ദിനം: സൈക്കിള്‍ ചവിട്ടിയാല്‍ മസില്‍ കൂടുമോ ഭാരം കുറയുമോ? 

വീടിനകത്തു തന്നെ ഇരുന്നു വ്യായാമം ചെയ്യാനോ ജിംനേഷ്യത്തില്‍ പോകാനോ താത്പര്യമില്ലാത്തവര്‍ക്ക് മികച്ച വ്യായാമമാര്‍ഗമാണ് സൈക്കിളിങ്. ആരോഗ്യം സംരക്ഷിക്കുകയും ജീവിതം എളുപ്പമാക്കുകയും ഒപ്പം പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്ന മറ്റൊരു വ്യായാമമാര്‍ഗമില്ല. 

മസില്‍ പെരുപ്പിക്കാനും ഊര്‍ജം ചെലവഴിക്കാനും ഒരുപോലെ സഹായിക്കുന്ന ഒരു വ്യായാമ മാര്‍ഗമാണ് സൈകിളിങ്. സൈക്കിളിങ് ചെയ്യുമ്പോള്‍ തന്നെ കലോറി കത്തിതുടങ്ങുകയും അതിവേഗം മാറ്റങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യുമെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഎന്‍സി വെല്‍നസ് സെന്റര്‍ ട്രെയ്‌നറും മിസ്റ്റര്‍ വേള്‍ഡ് ഫിസിക് മെഡലിസ്റ്റുമായ റയാന്‍ കാനല്‍ പറയുന്നു.

നടത്തം, ഓട്ടം, വൈയിറ്റ് ട്രെയ്‌നിങ് തുടങ്ങിയ വ്യായാമ രീതികളെക്കാള്‍ പേശികള്‍ക്കു മികച്ചത് സൈകിളിങാണെന്നും സന്ധികളുടെ ചലനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഇത് വളരെ ഗുണകരമാണെന്നും ഡോ അഭിഷേക് സുബാഷ് പറഞ്ഞു. വ്യായാമത്തില്‍ ഏറ്റവും മികച്ചത് സൈക്കിളിങ്ങാണെന്നും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കലോറി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനമെന്നും അദ്ദേഹം പറയുന്നു.    

ശരീരഭാരം കുറയ്ക്കണം എന്നാഗ്രഹിച്ച് വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മാത്രമുള്ളതല്ല സൈക്കിളിങ് മറിച്ച് ഇത് ഒരാളുടെ ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതുമാണ്. ദിവസവും 15മിനിറ്റ് സൈക്കിള്‍ ചവിട്ടുന്നത് ശീലമാക്കുന്ന ഒരാള്‍ക്ക് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 45മിനിച്ച് സൈക്കിള്‍ ചവിട്ടാനുള്ള പ്രാപ്തി നേടാനാകും. ഹൃദയാരോഗ്യത്തിനും സൈക്കിളിങ് വളരെ മികച്ച വ്യായാമമാണെന്നും ദിവസവും 20മിനിറ്റ് സൈക്കിള്‍ ചവിട്ടുന്നത് ഹൃദ്രോഗത്തെ തുടര്‍ന്ന് മരണപ്പെടാനുള്ള സാധ്യത പകുതിയായി കുറയ്ക്കുമെന്നും ഡോ സുഭാഷ് പറയുന്നു. എല്ലാ പ്രായവിഭാഗക്കാര്‍ക്കും അനുയോജ്യമായ ഒന്നാണ് സൈക്കിളിങ്ങെന്നും ഹൃദ്രോഗം പോലുള്ള അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ ചെസ്സാന്‍ സാധിക്കുന്ന ഒന്നാണ് ഇതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com