ഉരുളി കമഴ്ത്തിയാല്‍ മുരളിയെപ്പോലുള്ള മക്കളുണ്ടാവുമോ? കലക്ടര്‍ ബ്രോ ഇങ്ങനെ ചോദിച്ചാല്‍ മുരളി എന്തു പറയും

ദുരന്തേട്ടന്‍ എന്ന് മുരളി തുമ്മാരുകുടിയെ വിളിച്ച അദ്ദേഹം, മുരളി തുമ്മാരുകുടിയെപ്പോലെ ഒരു കുട്ടിയെ ലഭിക്കാന്‍ ഉരുളി കമിഴ്ത്തിയാല്‍ മതിയോ എന്നാണ് ചോദിച്ചത്.
ഉരുളി കമഴ്ത്തിയാല്‍ മുരളിയെപ്പോലുള്ള മക്കളുണ്ടാവുമോ? കലക്ടര്‍ ബ്രോ ഇങ്ങനെ ചോദിച്ചാല്‍ മുരളി എന്തു പറയും

ക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ മുരളി തുമ്മാരുകുടി. എല്ലാ വിഷയത്തിലും തന്റേതായ നിലപാടുകളും വ്യത്യസ്തമായ അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനിടക്ക് നേരിടേണ്ടി വന്ന ചോദ്യവും രസകരമായ ഉത്തരവുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

കേരളത്തിന്റെ സ്വന്തം കളക്ടര്‍ ബ്രോ പ്രശാന്ത് നായരാണ് തുമ്മാരുകുടിയെ വെട്ടിലാക്കിയ ചോദ്യവുമായെത്തിയത്. ദുരന്തേട്ടന്‍ എന്ന് മുരളി തുമ്മാരുകുടിയെ വിളിച്ച അദ്ദേഹം, മുരളി തുമ്മാരുകുടിയെപ്പോലെ ഒരു കുട്ടിയെ ലഭിക്കാന്‍ ഉരുളി കമിഴ്ത്തിയാല്‍ മതിയോ എന്നാണ് ചോദിച്ചത്. മാത്രമല്ല, ഒരുളി കമിഴ്ത്തലിന്റെ ശാസ്ത്രീയവശം എന്താണെന്ന് ആരാധകര്‍ക്ക് പറഞ്ഞുകൊടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ചോദ്യം കേട്ട് ആദ്യം ഞെട്ടിയെങ്കിലും അതിലും രസകരമായ മറുപടി നല്‍കി തുമ്മാരുകുടിയും പിടിച്ച് നിന്നു. കേരളത്തില്‍ ശാസ്ത്രബോധം കുറഞ്ഞ് വരികയാണെന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹം ഉരുളി കമിഴ്ത്തിയതുകൊണ്ടൊന്നും കേരളത്തില്‍ ആര്‍ക്കും ഒരു കുട്ടിയുണ്ടായതായി കേട്ടിട്ടില്ലെന്ന് പറഞ്ഞു. 

'അഥവാ ഉരുളി കമിഴ്ത്തിയാല്‍ കുട്ടികള്‍ ഉണ്ടാകുന്നുവെങ്കില്‍ തന്നെ ഉരുളി കമിഴ്ത്താതെയും കുട്ടികള്‍ ഉണ്ടാകാനുള്ള മാര്‍ഗമുണ്ടല്ലോ. അതാണല്ലോ കൂടുതല്‍ പ്ലഷറബിള്‍ ആയ മാര്‍ഗം. അങ്ങനെയൊരു മാര്‍ഗം കെടക്കുമ്പോള്‍ എന്തിനാണ് ഉരുളി കമിഴ്ത്തുന്നത്. പ്രശാന്ത് പറഞ്ഞത് സത്യമാണെങ്കില്‍, കേരളത്തിലെ സ്ത്രീകള്‍ക്ക് അങ്ങനെയൊരു പ്രശ്‌നമുണ്ടെങ്കില്‍ തീര്‍ച്ചയായും കേരളത്തിലെ സ്ത്രീകളുടെ ശാസ്ത്രബോധം വളര്‍ത്താനുള്ള ശ്രമമായിരിക്കും ഇനിയുള്ള എന്റെ ജീവിതം'- മുരളി തുമ്മാരുകുടി പഞ്ഞു നിര്‍ത്തി.

തന്നെ കുഴക്കിയ ചോദ്യം എന്ന് പറഞ്ഞുകൊണ്ട് മുരളി തുമ്മാരുകുടി തന്നെയാണ് കളക്ടര്‍ ചോദ്യം ചോദിക്കുന്നതിന്റെ വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ ഇട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com