ഗോവിന്ദ സ്‌റ്റൈല്‍ ഏറ്റെടുത്ത് മലയാളി ഫോട്ടോഗ്രഫറും ഭാര്യയും: രസകരമായ വീഡിയോ കാണാം

ഇപ്പോള്‍ അദ്ദേഹത്തെപ്പോലെ വിജയ് സ്‌റ്റൈലില്‍ നൃത്തം ചെയ്ത് ഒരു മലയാളി അങ്കിളും ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റാവുകയാണ്.
ഗോവിന്ദ സ്‌റ്റൈല്‍ ഏറ്റെടുത്ത് മലയാളി ഫോട്ടോഗ്രഫറും ഭാര്യയും: രസകരമായ വീഡിയോ കാണാം

ഗോവിന്ദ സ്‌റ്റൈലില്‍ നൃത്തം ചെയ്യുന്ന നോര്‍ത്ത് ഇന്ത്യന്‍ അങ്കിളിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലാകെ വൈറലായിരുന്നു. വളരെ ഊര്‍ജസ്വലതയോടെയും താളബോധത്തോടെയും ഭാര്യക്കൊപ്പം സ്റ്റേജില്‍ നൃത്തം ചെയ്തത് സഞ്ജീവ് ശ്രീവാസ്തവ എന്ന് എന്‍ജിനീയറിങ് കോളജ് അധ്യാപകനായിരുന്നു. 

ഇപ്പോള്‍ അദ്ദേഹത്തെപ്പോലെ വിജയ് സ്‌റ്റൈലില്‍ നൃത്തം ചെയ്ത് ഒരു മലയാളി അങ്കിളും ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റാവുകയാണ്. ബാലന്‍ മാധവന്‍ എന്ന് വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രഫറാണ് തന്റെ ഭാര്യ ലതക്കൊപ്പം നൃത്തം ചെയ്ത് തരംഗമാകുന്നത്. ഇരുവരും ഏറെ ആസ്വദിച്ചായിരുന്നു സ്റ്റേജിലെത്തിയത്

തന്റെ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് മുന്‍പുള്ള സല്‍ക്കാരത്തിനാണ് ഇദ്ദേഹം സ്റ്റേജില്‍ കയറി നൃത്തം ചെയ്തത്. നടന്‍ വിജയ് അഭിനയിച്ച 'അഴകിയ തമിഴ് മകന്‍' എന്ന ചിത്രത്തിലെ 'പൊന്‍മകള്‍ വന്താല്‍' എന്നാല്‍ പാട്ടിനാണ് ബാലന്‍ മാധവന്‍ ചുവടുവെച്ചത്. 55കാരനായ ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും സ്പിരിറ്റ് കണ്ടാല്‍ പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് ആരും പറഞ്ഞ് പോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com